എ.എൽ.പി.എസ്. ചിറ്റത്തുപാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ഗ്രാമത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പന്തല്ലൂർ ചിറ്റത്തുപാറ പ്രദേശങ്ങളിലെ വിദ്യാർഥികൾ പഠനാവശ്യാര്ഥം പോയിരുന്നത് അയൽ പ്രദേശങ്ങളായ കടമ്പോട് എന്നിവിടങ്ങളിലേക്കും പുഴ കടന്ന് നെല്ലിക്കുത്ത് ഭാഗങ്ങളിലേക്കും ആയിരുന്നു മതിയായ യാത്ര സൗകര്യം ഇല്ലായ്മയും ദൂരം കൂടുതൽ പ്രശ്നങ്ങളും ഉടലെടുത്ത സാഹചര്യത്തിലാണ് ചിറ്റത്തുപാറ ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കുക എന്ന ആഗ്രഹം നാട്ടുകാരിൽ ഉടലെടുത്തത്
അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ എയ്ഡഡ് സ്കൂൾ അനുവദിക്കാൻ ഉത്തരവിട്ട കാലഘട്ടമായിരുയ്ന്നു .ഈ അവസരത്തിൽ ചിറ്റത്തുപാറ ഭാഗമായി. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു.