എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/വൃത്തിയാണ് ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാണ് ആരോഗ്യം

ഇന്ന് നമ്മുടെ നാട്ടിൽ പല വിധത്തിലുള്ള പകർച്ചവ്യാധികൾ വ്യപിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ ശുചിത്വ രഹിതമായ പ്രവർത്തനങ്ങളാണ് ഇതിന്റെ പ്രധാന കാരണം. നമ്മുടെ ചുറുപാടുകളിൽ നാം കൊണ്ടിടുന്ന മാലിന്യ കൂമ്പാരങ്ങളിലും കെട്ടിക്കിടക്കുന്ന മലിന ജലങ്ങളിലും കൊതുകുകൾ മുട്ടയിട്ട് പലവിധ അസുഖങ്ങൾ പരത്തുന്നു. അതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറി യാതിരിക്കുക, വെള്ളം കെട്ടിക്കിടക്കാതെ നോക്കുക, ഭക്ഷണ പാനീയങ്ങൾ തുറന്ന് വെക്കാതിരിക്കുക. വ്യക്തിശുചിത്വം പാലിച്ചാലെ പരിസര ശുചിത്വം ഉണ്ടാവൂ... പരിസര ശുചിത്വം ഉണ്ടായാൽ അസുഖങ്ങൾ തടയാൻ സാധിക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ കൊതുകുകളെ തുരത്താൻ സാധിക്കും അതിലൂടെ പകർച്ചവ്യാധികളെയും തടയാൻ സാധിക്കും. ആരോഗ്യ പൂർണ്ണമായ ജീവിതത്തിന് വൃത്തി അനിവാര്യമാണ്. നിത്യവും കുളിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ആഹാരത്തിന്റെ മുമ്പും ശേഷവും കൈകൾ കഴുകുകയും ചെയ്താൽ പല വിധ അസുഖങ്ങളെയും ചെറുക്കാൻ സാധിക്കും. ആരോഗ്യമുള്ള ജീവിതത്തിന് വേണ്ടി ശുചിത്വമുള്ളവരായിത്തീരുക.

ഫാത്തിമ നിഹ്‍ല. എം
2A എ.എൽ.പി. സ്‍കൂൾ മേൽമ‍ുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം