എ.എൽ.പി.എസ്.കയറാട്ട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

 
നിപ്പ വൈറസിനെ പ്രത്യാഘാതങ്ങളിൽ നിന്നും മോചനം ലഭിച്ചപ്പോഴാണ് നിപ്പ എന്ന മഹാമാരി പോലെ കൊറോണാ വൈറസിന്റെ വരവ് . ചൈനയിലെ മാംസ കടയിൽ നിന്നാണ് കൊറോണ എന്ന വൈറസ് പൊട്ടിപ്പുറപ്പെട്ടത് അങ്ങനെ ചൈനയിലെ മനുഷ്യരുടെ ജീവനൊടുക്കി കൊണ്ട് മറ്റ് രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു. കൊറോണ കാരണം മനുഷ്യർ മരണപ്പെട്ടു കൊണ്ടേയിരുന്നു .ജനങ്ങളെല്ലാവരും ഈ വൈറസിനെ കോവിഡ് 19 എന്ന് പേരിട്ടു. ഈ വൈറസ് ഇന്ത്യയിലും പടർന്നുപിടിച്ചു, കേരളത്തിലും പടർന്നുപിടിച്ചു. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച ജില്ല തൃശ്ശൂർ ആണ്. രോഗങ്ങളിൽനിന്നും മുക്തി നേടാനുള്ള തന്ത്രം രോഗം വരാതെ സൂക്ഷിക്കാൻ ഉള്ള മനസ്സു തന്നെയാണ്. പ്രതിരോധിക്കാൻ കാണിക്കുന്ന ധൈര്യത്തിന് ഒരു പരിധിവരെ അസുഖത്തിനെതിരെ പൊരുതി നിൽക്കാൻ കഴിയും. സ്വയം സുരക്ഷ ഇതിന് അനിവാര്യമാണ്. മൂക്കും വായും മാസ്ക് ഉപയോഗിച്ച് മറക്കുക. സോപ്പ് , സാനിറ്റൈസർ പോലുള്ള സുരക്ഷയുള്ള ഹാന്റ് വാഷ് ഉപയോഗിച്ചുകൊണ്ട് കൈകൾ കഴുകി സൂക്ഷിക്കുക, തൂവാല ഉപയോഗിക്കുക. നന്നായി വെള്ളം കുടിക്കുക. എല്ലാവരും നിന്നും അകലം പാലിക്കുക. സ്വയം പാലിക്കുന്ന സുരക്ഷ മറ്റുള്ളവരിലേക്ക് പകർന്നു നൽകുക. എല്ലാവരും പ്രതിരോധിക്കാനുള്ള പ്രകാശം തെളിച്ചാൽ ആ വെട്ടത്തിൽ പ്രതീക്ഷയും വിജയവും ഉണ്ടാവുമെന്നത് തീർച്ച. എല്ലാവരും സ്വയം സുരക്ഷ ഉറപ്പാക്കുക.
 

അനഘ പി
ക്ലാസ്സ്‌ iv . എ.എൽ.പി.എസ്.കയറാട്ട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം