എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി ,ശുചിത്വം, പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ,ശുചിത്വം, പ്രതിരോധം
    നാം കോവിഡ് 19 എന്ന മാഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ പരിസ്ഥിതി ശുചിത്വമേഘലകളിലെ തോന്നിവാസം കൊണ്ടാണ് ഇത്തരം മഹാമാരികളും വെള്ളപൊക്കം ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളും  ഉണ്ടാക്കുന്നത് . കുന്നുകൾ നിരത്തി ചെങ്കൽ കോറികളും കരിങ്കൽ കോറികളും ഇന്ന് കേരളത്തിൽ വ്യാപകമാണ് അതുപോലെ തന്നെ അനധികൃതമായി മണലൂറ്റിയിടുക്കലും ധാരാളമാണ്  പ്രകൃതി വിഭവങ്ങളായ വനങ്ങൾ വെട്ടിനശിപ്പിക്കുന്നത് അഹോരാത്രം തുടർന്നു കൊണ്ടിരിക്കുന്നു.എൻഡോ സൾഫാൻ പോലുള്ള കീടനാശിനികൾ കൃഷിസ്ഥലങ്ങളിൽ പെരുമഴപോലെ  തളികുക്കയാണ് .ജലസംഭരണികളായ നെൽപാടങ്ങൾ നികത്തി കോൺക്രീറ്റ്  മണിമാളികകൾ ഉയർന്നുകൊണ്ടിരിക്കുന്നു കടൽഭിതികളും പുലിമുട്ടുകളും കെട്ടി കടലിന്റെ സ്വാന്തൃത്തെ തകർക്കുന്നു . കഴിഞ്ഞ വർഷങ്ങളിൽ നേരിട്ടപോലെ വരാനിരിക്കുന്ന വർഷങ്ങളിലും പ്രളയത്തെ നാം നേരിടേണ്ടിവരും ഒരു പരിധിവരെ പരിസ്ഥിതി ചൂഷണം തന്നെയാണ് ഇതിന് കാരണം
            

ശുചിത്ത്വം ഇല്ലായ്മയാണ് രോഗങ്ങളുടെ പ്രധാനകാരണം കെട്ടികിടക്കുന്ന ജലാശയങ്ങളിലും മലിനജലം കെട്ടി നിൽക്കുന്ന മറ്റിടങ്ങളിലും കൊതുകുകൾ മുട്ടയിട്ട് ധാരാളം പെരുകികൊണ്ടിരിക്കുന്നു . ഡെങ്കിപനി, ചിക്കുൻഗുനിയ ,മലമ്പനി തുടങ്ങിയ കൊതുജന്യരോഗങ്ങൾ അനവധിയാണ്.മലിനപ്രദേശങ്ങളിൽ വളരുന്ന എലി, പെരുച്ചാഴി എന്നിവരും രോഗവാഹകരാണ് ശുചിത്വത്തിലൂടെ ഇതിനെയ്യെല്ലാം ഒരു പരിധി വരെ പ്രതിരോധിക്കാം പരിസ്ഥിതി നശീകരണത്തേയും ശുചിത്ത്വമില്ലായ്മയേയും പ്രതിരോധിച്ച്കൊണ്ട് ആരോഗ്യകരമായ നല്ലൊരു നാളേയ്ക്ക് നമുക്ക് കൈക്കോർക്കാം.


വിനീഷ.കെ
8 E എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം