എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ ഭയം അല്ല - വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം അല്ല - വേണ്ടത്

കേരള ജനത ഒരുപോലെ അനുഭവിച്ച വൻ വിപത്താണ് പ്രളയം. ആ പ്രളയത്തെ അതിജീവിച്ചു. അതുപോലെതന്നെ നിപ്പയെയും അതിജീവിച്ച ജനതയാണ് കേരളജനത. ലോകം തന്നെ കീഴടക്കികൊണ്ടിരിക്കുന്ന ഒരു വൻ വിപത്താണ് 2020ൽ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ covid19. 1720ൽ പ്ലേഗ് എന്ന രോഗം ബാധിച്ചു ഫ്രാൻസിലും, യൂറോപ്പിലും ഒരുപാടു ജനങ്ങൾ മരണപെട്ടു. അതിനു ശേഷം 1820ൽ കോളറ എന്ന രോഗം ബാധിച്ചു തായ്‌ലാണ്ടിലും, ഇന്തോനേഷ്യയിലും ഒരുപാടു ജനങ്ങൾ മരണപെട്ടു. 1920ൽ സ്പാനിഷ് flue എന്ന രോഗം പടർന്നുപിടിക്കുന്നത്. 1918ൽ ആണ് ഇതു ഉത്ഭവിക്കുന്നത് ഒരു വർഷത്തിനുശേഷം അതായതു 1920ൽ ഇതു ജനങ്ങളെ കൊന്നൊടുക്കുവാൻ തുടങ്ങി. ഏകദേശം 17000000 -- 50000000 ആളുകൾ മരണപെട്ടു. 500 മില്യൺ ആളികൾക്കു രോഗബാധ സ്ഥിതീകരിച്ചു. അതിനുശേഷം 2020ൽ കൊറോണ വൈറസ് അതായതു നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
കൊറോണ എന്ന മഹാമാരിയെ തടയാം. അതിനു ഭയം അല്ല - വേണ്ടത് "ജാഗ്രതയാണ് "
* വീട്ടിൽ തന്നെ ഇരിക്കുക
*മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക
*സാനിറ്ററൈസറോ, സോപ്പോ ഉപയോഗിച്ചു കൈകൾ നന്നായി കഴുകുക
*പുറത്തിറങ്ങ‌ുമ്പോൾ മാസ്ക് ധരിക്കുക
*കണ്ണും, മൂക്കും, വായും, അനാവശ്യമായി തൊടുന്നത് ഒഴിവാക്കുക
*കഴിയുന്നതും ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക
*ഏതെങ്കിലും തരത്തിൽ ബുധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ഹെൽപ് ലൈനിലേക്കു വിളിക്കുക.

പ്രളയത്തെയും, നിപ്പയെയും അതിജീവിച്ചതുപോലെ നമ്മൾ കോറോണയെയും അതിജീവിക്കും
                                                                          

അനഘ പി ബി
8 G എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം