എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/നിറകണ്ണുകളുമായി

Schoolwiki സംരംഭത്തിൽ നിന്ന്
നിറകണ്ണുകളുമായി

മധുരപലഹാരങ്ങളുമായി ദിവസവും എത്താറുള്ള അച്ഛനെ കാണാൻ ആ കുഞ്ഞുങ്ങൾ കാത്തിരിക്കുന്നു. അച്ഛൻ വന്നാൽ ചക്കര ഉമ്മ നൽകി, കെട്ടിപിടിച്ചുറങ്ങാൻ അവർ വഴിക്കണ്ണുകളുമായി കാത്തിരിക്കുന്നു. അപ്പോൾ അമ്മ പറഞ്ഞു, അച്ഛന് തിരക്കുള്ള ജോലിയല്ലേ..... നമ്മുടെ നാട്ടിൽ കൊറോണ വന്ന രോഗികളെ ചികിത്സിക്കുന്ന ഡോക്ടറല്ലേ നിങ്ങളുടെ അച്ഛൻ. അമ്മ കുഞ്ഞുങ്ങളെ സാന്ത്വനപ്പെടുത്തി.പിറ്റേന്ന് അച്ഛൻ വന്നതറിഞ്ഞ് കുഞ്ഞുങ്ങൾ ഓടിയെത്തി. പക്ഷേ അച്ഛൻ ഗേറ്റിന് പുറത്ത് നിൽക്കുകയായിരുന്നു.എന്താ അമ്മേ അച്ഛൻ വരാതിരിക്കുന്നത്? ഗേറ്റിന് വെളിയിൽ നിൽക്കുകയാണല്ലോ.... കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ട് അമ്മയോട് തിരക്കി.ആ കുഞ്ഞു മനസ്സുകൾ സങ്കടം കൊണ്ട് നിറഞ്ഞു.തന്റെ പൊന്നുമക്കളെ ഒന്ന് തൊടാനോ ഉമ്മ വെക്കാനോ കഴിയാതെ ആ ഡോക്ടർ ഗേറ്റിനു വെളിയിൽ നിന്ന് പൊട്ടിക്കരയുകയായിരുന്നു. തന്റെ കൃത്യനിർവ്വഹണത്തിനിടയിൽ താനൊരു കൊറോണ രോഗി ആയ സത്യം ഡോക്ടർ മനസ്സിലാക്കിയിരുന്നു. എത്രയും വേഗം രോഗം മാറുമെന്ന പ്രതീക്ഷയിൽ ഗർഭിണിയായ ഭാര്യയോടും കുഞ്ഞുങ്ങളോടും യാത്ര പറഞ്ഞ് ഡോക്ടർ ഇറങ്ങി.ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണാനുള്ള മോഹം ആ മുഖത്ത് ഉണ്ടായിരു ന്നു. പക്ഷേ ആ മോഹം സഫലമാവും മുൻപ് ഡോക്ടറുടെ ജീവൻ കൊറോണ എന്ന മഹാമാരി കവർന്നെടുത്തു. ആ സത്യം മനസ്സിലാക്കിയ സങ്കടക്കടലിൽ ആ അമ്മയും കുഞ്ഞുങ്ങളും ഇന്നും ജീവിക്കുന്നു. മനുഷ്യ ജീവനെ കവർന്നെടുക്കുന്ന കൊറോണ എന്ന മഹാമാരിയെ തുരത്താൻ നമ്മളെല്ലാവരും ലോക്ക് - ഡൗൺ കാലങ്ങളിൽ പുറത്തിറങ്ങാതെയും, അകലം പാലിച്ചും നമ്മുടെ ജീവനേയും നാടിനേയും രക്ഷിക്കാൻ നമ്മൾ കരുതലോടെ ഇരിക്കണം.

അ‍ഞ്ജന ജി
7 E എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ