ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യൂ.പി.എസ്‌ ,അയിരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇലകമൺ  പഞ്ചായത്തിലെ കളത്തറ എന്ന ഗ്രാമത്തിൽ 1962 ലാണ്  എ. എം.യു. പി. എസ്. സ്ഥാപിച്ചത്.എം.എ.ഹക്ക്  സാഹിബാണ്  സ്ഥാപിത  മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് എ. ഫാത്തിമാബീവി   മാനേജരായി .   തുടർന്ന് എ. സാഹിർഷായും 2018 മുതൽ  ശ്രീമതി. അംബികാ പത്മാസനൻ  സ്കൂൾ മാനേജരായി. ടി. വി. കരുണാകരപ്പണിക്കരാണ്  ആദ്യ ഹെഡ്മാസ്റ്റർ. 1998 മുതൽ എസ്. ഷാജഹാൻ  ഹെഡ്മാസ്റ്ററായി.2023മെയ്‌ 31അദ്ദേഹം വിരമിച്ചു.2023ജൂൺ മുതൽ ശ്രീമതി താഹിറബീഗം എച്ച് എം ആയി തുടർന്നു വരുന്നു.എ സൈഫുദ്ദീൻ  കിച്ചിലു ആണ്  ആദ്യ വിദ്യാർത്ഥി. തുടക്കത്തിൽ  5,6,7  സ്റ്റാന്റേർഡുകളിലായി  9 ഡിവിഷനുകൾ  ഉണ്ടായിരുന്നു.  1980 -90 കളിൽ  കുട്ടികളുടെ കുറവ്  മൂലം  സ്കൂൾ  അടച്ചുപൂട്ടാൻ  ഉത്തരവായി. എന്നാൽ അധ്യാപകരുടെയും  നാട്ടുകാരുടെയും  ശ്രമഫലമായി  കുട്ടികളുടെ എണ്ണം കൂടി  വന്നു. ഇപ്പോൾ സ്കൂളിൽ 5 ഡിവിഷനു വേണ്ട വിദ്യാർത്ഥികളുണ്ട്.  കുട്ടികളിൽ ഭൂരിഭാഗവും  പട്ടികജാതി  പിന്നാക്ക സമുദായത്തിൽപ്പെട്ടവരാണ് . 2021 ൽ വജ്രജൂബിലി സ്മാരകമായി  പുതിയ   സ്കൂൾ  കെട്ടിടം നിർമ്മിച്ചു.