ആകാശഗംഗയിൽ നിന്നുവന്ന തിരുപാദ ചൊരിയുമാ നീലിമയോ?
പൊട്ടിച്ചിരിപ്പതാം കാഞ്ചികളോ അതോ
പൊട്ടിച്ചിതറും കള ബാഷ്പമോ?
മേഘം പൊഴിച്ചതോ മോഹം നിറച്ചതോ
മേൽ തൊട്ട് നിൽക്കുമീ മാരിവില്ല്?
മാരുതൻ വർഷിച്ച മേഘശകലങ്ങളോ
മാരുതൻ പേറുമീ ജല കണങ്ങൾ?
ഹരിസദസ്സോ ഹരിത വൃന്ദമോ കാണുന്നു
ഹരിതമാം തണലും തരുപടർപ്പും
ദേവത വന്നതോ ദാവണി തന്നതോ
ദേവ ലോക ചാരു പരവതാനി?
നീലിതൊടുത്തതോ നീലിമ തന്നതോ?
നീളെ ആകാശ ഘനഭംഗികൾ?
ശ്രുതി താളലയ ഭംഗിയോടെ നീ പാടുമ്പോൾ
സ്രവിപ്പു ഞാൻ ജലകന്യകേ മമ കാതിതിനാൽ.