അന്നത്തെ കാലത്തെ
കിളികളിന്നില്ല....
കിളികൾ തൻ മൂളിപ്പാട്ടുമിന്നില്ല....
മരങ്ങൾ വെട്ടി നുറുക്കി വിറ്റല്ലോ...
പുഴകൾ വറ്റിച്ചു, കുന്നു നിരത്തി
പുക തുപ്പുന്നു ഫാക്റ്ററികൾ !
കാടും പൂക്കളും ഇന്നില്ല...
കുഞ്ഞിക്കവിതകൾ മൂളിടും
കാറ്റിനുമില്ല സുഗന്ധം
ബൈക്കും കാറും ഫോണും ടാബും
ഇല്ലാത്താളുകൾ കുറവല്ലേ
കുഞ്ഞിക്കഥ പറഞ്ഞീടും
മുത്തശ്ശിപ്പുഴ ഇന്നില്ല...
ഇനിയാക്കാലം വന്നിടുമോ
ഇനിയീ ശോകം മാറിടുമോ