കാട്ടുപക്ഷി

ചിറകറ്റു വീണൊരു കാട്ടുപക്ഷി
ചികയുന്ന പഞ്ഞിപോലുള്ള പക്ഷി
ചേതനയറ്റൊരാ മാമരച്ചോട്ടിൽ
ചിറകറ്റു വീണൊരാ കാട്ടുപക്ഷി
കൂടില്ല കൂട്ടരുമില്ലിവിടെ
കുമിളയായ് തീരുന്ന ഈ നിമിഷം
കണ്ടു നീ ചേതനയറ്റ മുഖം
കൂട്ടത്തോടെല്ലാം കണ്ടു നീയും
ഒരു വലിയ കോടാലിയുമായയാൾ
ഒരു കൊടും ചതി കാട്ടി ക്രൂരനയാൾ
നിന്നുടെ മക്കളെ കൊന്നു തിന്നു
നിന്നെയിതായി ഞ്ഞിട്ടേച്ചു പോയ്‌
മരണത്തിനീവിധി താങ്ങുന്നിതാ പക്ഷി
മരണത്തിൽ ചിത്തം ലയിക്കുന്നിതാ
പുഴയായ്‌ വേഗമൊഴുകിടുമ്പോൾ
പൂക്കളായ് മരണം
 വിരിഞ്ഞിടുന്നു
ഈ കൃത്യമെല്ലാം കണ്ടു നിൽക്കും
ഈ വിധിയിൽ ഒരു പുൽക്കൊടി ഞാൻ
 

അപർണ്ണരാജ്
6 എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത