മാനത്തു പാറും പറവകളെ
തേൻ നുകരും ശലഭങ്ങളെ
വാനിൽ തെളിയും ദീപങ്ങളെ
കേട്ടുവോ എന്നണ്ണ ന് ജന്മദിനം !
കുഞ്ഞിക്കിളികളേ എന്നരികിൽ വാ
നോക്കുക പൂവേ മഴയേ നീ
നിങ്ങൾക്കറിയുമോ ഈ സുദിനം
ഇന്നെന്നണ്ണന് ജന്മദിനം !
കുഞ്ഞിലേ കുസൃതി കാട്ടി ഞാൻ
പൊട്ടിച്ചതെത്രയോ സാമഗ്രികൾ
കാലൊന്നു വഴുതിയാൽ കാവലാളായ്
നിൽക്കും എന്നണ്ണന് ജന്മദിനം