എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മലിനീകരണം
പ്ലാസ്റ്റിക് മലിനീകരണം
നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ജീവജാലങ്ങളും വ്യത്യസ്ത ഭൂപ്രകൃതിയുള്ള സ്ഥലങ്ങളും അവയുടെ അന്തരീക്ഷവും ചേർന്നതാണ് നാം പരിസ്ഥിതി എന്നു പറയുന്നത്. നമ്മുടെ കേരളത്തിന്റെ പരിസ്ഥിതി ഇന്ന് നാശത്തിന്റെ വക്കിലാണ്. നിറയെ ഫല വൃക്ഷങ്ങളും പുഴകളും വയലുകളുമുണ്ടായിരുന്ന നമ്മുടെ നാട് ഇന്ന് വരണ്ടുണങ്ങിയിരിക്കുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ? . ഈ മാറ്റത്തിന് പ്രധാന കാരണം മലിനീകരണമാണ്. ഭൂമിയെ ഏറ്റവും മലിനമാക്കുന്നതെന്താണെന്നറിയാമോ ? ഭൂമിയെ മലിനമാക്കുന്ന പ്രധാന വില്ലൻ പ്ലാസ്റ്റിക് തന്നെ. കടയിൽ പോകുമ്പോഴും മറ്റും നാം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ കത്തിച്ച് അന്തരീക്ഷം മലിനമാക്കുന്നു. ചിലർ അലക്ഷ്യമായി വലിച്ചെറിഞ്ഞ് മണ്ണ് മലിനമാക്കുന്നു. ആ പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേരളം. ആ ലക്ഷ്യം സാധിക്കാനായി നമുക്കോരോരുത്തർക്കും കൈകോർക്കാം..
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം