Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

2023- 24

സയൻസ് ക്ലബ്ബിൻറെ ആദ്യ യോഗം 23.6. 2023 നടന്നു. യോഗത്തിൽ 48 കുട്ടികൾ പങ്കെടുത്തു. ആ യോഗത്തിൽ സയൻസ് ക്ലബ് കൺവീനറായി ഹലീമ 7A തെരഞ്ഞെടുത്തു. അതോടൊപ്പം ഓരോ ക്ലാസിൽ നിന്നും ഓരോ ലീഡർമാരെയും തെരഞ്ഞെടുത്തു ആദ്യ യോഗത്തിൽ തന്നെ പരിസ്ഥിതി ബോധം വളർത്താനായി വൃക്ഷത്തൈകൾ കുട്ടികൾ കൊണ്ടുവന്ന് പരസ്പരം കൈമാറി. സ്കൂൾ പ്രധാന അധ്യാപകൻ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ചാന്ദ്രദിനം, പരിസ്ഥിതി ദിനം, ലഹരി വിരുദ്ധ ദിനം എന്നിവ സമുചിതമായി സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി കൂടാതെ ക്ലാസ് അടിസ്ഥാനത്തിൽ ശാസ്ത്ര വർക്കിംഗ് മോഡൽസ് സ്റ്റിൽ മോഡൽസ് എന്നിവ കുട്ടികൾ തയ്യാറാക്കുകയും പ്രദർശനം നടത്തുകയും ചെയ്തു. പ്രദർശന ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി മുനിറുന്നിസ നിർവഹിച്ചു.