എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം നമ്മുടെ കടമ

പർവ്വത ങ്ങളും താഴ് വാരങ്ങളും പുഴ കൾ കായലുകൾ എന്നിവ കൊണ്ട് പ്രകൃതി രമണീയമായ അനുഗ്രഹീതമായ കൊച്ചു കേരളം. ഇവിടത്തെ പ്രകൃതി ഭംഗി വർണ്ണനകൾ ക്ക് അതീതമായിരുന്നു അതുകൊണ്ട് "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേരിൽ അറിയപ്പെടുന്ന കേരളം ആ പേരിൻ തികച്ചും അർഹം തന്നെ!! എന്നിട്ടും നമുക്ക് അതൊന്നും ചിന്തിക്കാൻ പോലും സമയമില്ല......... പരിസ്ഥിതി ക്ക് ദോഷങ്ങൾ ചെയ്യുന്ന തിൽ നാം ഒരു കുറവും വരുത്തുന്നില്ല പ്ളാസ്റ്റിക്, മാലിന്യം തുടങ്ങിയവ പുഴയിലേക്ക് തള്ളി ശുദ്ധജലം മലിന ജലം ആക്കി,വായു മലിനീകരണം, പച്ചപ്പ് പോലെ നിറഞ്ഞ് നിന്നിരുന്ന മരങ്ങൾ എല്ലാം വെട്ടി മുറിച്ചുമാറ്റി,വീടുകളും ഫ്ളാറ്റും മറ്റു കെട്ടിടങ്ങളും പടുത്തുയർത്താൻ വേണ്ടി കുന്നുകളും മലകളും ജെസിബി കൊണ്ട് നിരത്തി, വയലുകൾ മണ്ണിട്ട് നികത്തി.. എല്ലാ വേദനകളും പ്രകൃതി സഹിച്ചു നിന്നു. ഒടുവിൽ മനുഷ്യൻ വിതച്ച വേദന യും ദുരിതവും സഹിക്കവയ്യാതെ പുഴ കരകവിഞ്ഞൊഴുകി. കുന്നുകളും മലകളും ഉരുണ്ടിറങ്ങി. അങ്ങനെ നാം രണ്ട് പ്രളയം അതിജീവിക്കേണ്ടി വന്നു എന്നിട്ടും നാം ഒന്നും പഠിച്ചില്ല.... ഇന്ന് നമ്മുടെ ഇടയിൽ നിന്ന് ശുചിത്വം എന്ന മൂന്നക്ഷരം എവിടെക്കോ മാഞ്ഞു പോയിരിക്കുന്നു! ശുചിത്വം ഇല്ലാത്തത് കൊണ്ടാണ് നമ്മുടെ ഇടയിൽ വൈറസുകൾ പടർന്നു പിടിക്കുന്നത്

 "നിപ്പ "എന്ന വൈറസ് രോഗം നാം നേരിട്ടു. അത്പോലെ ഇപ്പോൾ നാം അതിജീവിച്ച് കൊണ്ടിരിക്കുന്ന "കോറോണ" എന്ന മഹാമാരി യും ഒരു വൈറസ് രോഗമാണ്. റോഡരികിലും മറ്റു പൊതുസ്ഥലങ്ങളിലും തുപ്പുന്നതും പരിസര ശുചിത്വമില്ലായ്മയും ഇന്ന് നമുക്കിടയിൽ കാണുന്ന ഒരു പ്രവർത്തി ആണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം നമ്മുടെ നാടിന്റെ യും ശുചിത്വം നാം ഓരോരുത്തരും ഉറപ്പ് വരുത്തുക! അത് നമ്മുടെ കടമ യായി ഏറ്റെടുക്കുക..

കൊറോണയെ നേരിടാൻ വേണ്ടി നാം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് അവർ നമ്മുടെ നന്മ ക്ക് വേണ്ടി ആണ് അദ്വാനി ക്കുന്നത് എന്ന് മനസ്സിലാക്കി സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ ഇരിക്കുക.. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും ഭേതം രോഗം വരാതെ സൂക്ഷിക്കുന്നതാണ്!! പ്രകൃതിയെ അമ്മ യെ പോലെ കണ്ട് നല്ലത് മാത്രം ചെയ്തു കൊണ്ട് വ്യക്തി ശുചിത്വം ഉറപ്പാക്കി ശുചിത്വം ഇല്ലായ്മ യിൽ നിന്ന് അകന്നു നിന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ഈ സുന്ദരമായ കേരളത്തിൽ രോഗങ്ങൾ ഇല്ലാത്ത നല്ല ഒരു അന്തരീക്ഷം നമുക്ക് സൃഷ്ടിച്ചെടുക്കാം അതിന്ന് വേണ്ടി നാം ഒറ്റക്കെട്ടായി പ്രതിരോധിക്കാം. നല്ല ഒരു നാളെ ക്കു വേണ്ടി പൊരുതാം....

SwiyanathasneemM
6D എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം