എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണനും തന്നാലായത്

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാറക്കണ്ണനും തന്നാലായത്

ഒരിക്കൽ ഒരു നാട്ടിൽ ഒരു അമ്മയും മകളും താമസിച്ചിരുന്നു. ആ കുട്ടിയുടെ പേര് അമ്മു എന്നായിരുന്നു. അവൾ വളരെ നല്ല സ്വഭാവമുള്ള കുട്ടിയായിരുന്നു. അമ്മു ഒരുപാടു പുസ്തകങ്ങൾ വായിക്കുമായിരുന്നു. ഒരു ദിവസം അവൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം നോക്കുമ്പോൾ അവളുടെ അമ്മ അവർ കഴിക്കുന്ന പാത്രത്തിൽ നായക്ക് ചോറ് കൊടുക്കന്നത് കണ്ടു. അവൾ അമ്മയെ തടഞ്ഞുനിർത്തി. "നമ്മൾ കഴിക്കുന്ന പാത്രത്തിൽ മൃഗങ്ങൾക്കു കഴിക്കാൻ കൊടുക്കരുത്. അവക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ അത് നമ്മളിലേക്കും പകരും." ശുചിത്വമില്ലെങ്കിൽ പല രോഗങ്ങളും വരുമെന്ന് അവൾ അമ്മയെ ബോധ്യപ്പെടുത്തി. അതിനു ശേഷം അമ്മു കളിക്കാനായി അടുത്ത തൊടിയിലേക്കു പോയി. തൊടിയിലെ ചില കാഴ്ചകൾ അമ്മുവിനെ ഭയപ്പെടുത്തി. അവിടെ അതാ അതാ നിറയെ പാത്രങ്ങളും ചിരട്ടകളും മഴ വെള്ളം നിറഞ്ഞ കിടക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കൊതുകുകൾ പെരുകുമെന്ന് ശാസ്ത്രാധ്യാപകൻ ഭാസ്കരൻ മാഷ് പറഞ്ഞത് അവളോർത്തു. കളിയൊക്കെ തൽക്കാലം നിർത്തി അവൾ അവയൊക്കെ മറിച്ചിടാൻ തുടങ്ങി അപ്പോഴാണ് അടുത്ത വീട്ടിലെ രാഗിണി ചേച്ചി അത് വഴി വന്നത്. അവർ ചോദിച്ചു:"എന്താ അമ്മു നിനക്ക് പണി. പാത്രത്തിലൊക്കെ കൊതുകാണോ?" "അതെ ചേച്ചി കുറെയൊക്കെ രോഗം പത്തുന്നത് കൊതുകുകളാ." അവൾ മറുപടി പറഞ്ഞു "മോളെ പോലെയുള്ള കുട്ടികളാണ് വരും കാലത്തു നമ്മുടെ പ്രതീക്ഷ." ചേച്ചി അമ്മുവിനെ പ്രശംസിച്ചു.

Niha p
5 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ