എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ഇന്നത്തെ കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ കാഴ്ച

തെരുവിൽ എത്തിയ മിന്നുപൂച്ചക്ക് അതിശയം 'ദൈവമേ എന്താണീ കാണുന്നത്? വിജനമായ തെരുവ് മുമ്പൊരിക്കലും ഇത്തരം ഒരു കാഴ്ച കണ്ടിട്ടില്ല. അവൾ ചുറ്റുപാടും നോക്കി '. കടകൾ എല്ലാം അടച്ചിരിക്കുന്നു, ഒരു മനുഷ്യനെ പോലും കാണുന്നില്ല, റോഡിലാണെങ്കിൽ വാഹനങ്ങൾ ഇല്ല. സാധാരണ അങ്ങാടിയിൽ എപ്പോഴും തിരക്കായിരിക്കും. ഒന്നിന് പിറകെ മറ്റൊന്നായി വാഹനങ്ങൾ ചീറിപ്പായും. എന്നാൽ ഇന്ന് എല്ലാം നിശ്ചലമായിരിക്കുന്നു. എന്തായിരിക്കും ഇങ്ങനെ? നടന്നു കൊണ്ടിരിക്കുമ്പോൾ നേരെ ടോമി വരുന്നു. അവന് അറിയാമായിരിക്കും. അപ്പോൾ അവനാണ് പറഞ്ഞത് ലോക്ക് ഡൌൺ ആണെന്ന്. അത് എന്താണെന്ന് അന്വേഷിച്ചപ്പോൾ പറയുകയാണ് കോവിഡ് എന്നൊരു വൈറസ് നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ടെത്രെ !അവൻ വലിയ അപകടകാരിയാണ് അവനെ ഇവിടെ നിന്നും ഓടിക്കാനാണത്രെ ഈ അടച്ചിടൽ എന്ന ലോക്ക് ഡൌൺ

      അടുത്ത ദിവസങ്ങളിലും അവൾ പുറത്തേക്കിറങ്ങി. അന്നെല്ലാം അത് തന്നെ അവസ്ഥ അവൾ നിരീക്ഷിച്ചു കൊണ്ടേയിരുന്നു പാവം പോലീസുകാർ റോഡിൽ വല്ലാതെ കഷ്ടപ്പെടുന്നു. പുറത്തിറങ്ങിയവരെ അടിച്ചോടിക്കുന്നു. അത് പോലെ ആരോഗ്യപ്രവർത്തകരും കഷ്ടപ്പെടുന്നു. വിശക്കുമ്പോൾ അവൾ കുറച്ചകലെയുള്ള  കമ്മ്യുണിറ്റി കിച്ചണിലെത്തും ഭക്ഷണം കഴിച്ചു പിന്നെയും നടക്കും. മനുഷ്യന് ഇത്രയും പേടിയുള്ളവനാണെങ്കിൽ ഇവൻ മഹാവിപത്തു തന്നെ സംശയമില്ല. 
    യഥാർത്ഥത്തിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വരെ മനുഷ്യൻ ആഡംബരത്തിലായിരുന്നില്ലേ? അവൾ ചിന്തിച്ചു. ഈ ലോക്ക് ഡൌൺ ചിലതെല്ലാം അവന് മനസ്സിലാക്കി കൊടുത്തു. ഒരു നേരം ഭക്ഷണം കഴിക്കാത്തവന്റെ മുന്നിലൂടെ ആഡംബര കാറിൽ നിന്ന് ഇറങ്ങി ഫാസ്റ്റ് ഫുഡ്‌ ഹോട്ടലിൽ കയറി കുറെ ഭക്ഷണം ബാക്കിയാക്കി പൊങ്ങച്ചം കാണിക്കുന്ന മനുഷ്യൻ, ചെറിയ പനി വന്നാൽ പോലും വലിയ ആശുപത്രിയിൽ പോയി പണം ചെലവാക്കുന്നവർ, ആവശ്യമില്ലാതെ ഡ്രെസ്സുകൾ വാങ്ങിക്കൂട്ടുന്നവർ. ഇപ്പോൾ ഒന്നുമില്ല. 
     ചുരുക്കി പറഞ്ഞാൽ ഇതെല്ലാം മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചറിവ് കൂടിയാണ്. ഹേ  മനുഷ്യാ,  നീ ചിന്തിക്കൂ ഈ ആഡംബരങ്ങൾ ഇല്ലാതിരുന്നിട്ടും നീ ജീവിച്ചില്ലേ അതാണ് ജീവിതം. പച്ചയായ മനുഷ്യന്റെ ജീവിതം. തനിക്കും തന്റെ പ്രകൃതിക്കും ഒരു ദോഷവും ചെയ്യാതെ ഞങ്ങൾ മൃഗങ്ങൾ യഥേഷ്ടം സഞ്ചരിക്കുന്നു. മനുഷ്യരോ? എന്നാലും അവരെ കാണാതാവുമ്പോൾ വളരെ വിഷമം തോന്നുന്നു കൊറോണയെ തുരത്തി അവർ നല്ല മനുഷ്യരായി തിരിച്ചു വരട്ടെ. 






ജിൽസിദ. Pk
5 B എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ