എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/എന്റെ ഗ്രാമം
ദൃശ്യരൂപം
-
കുറിപ്പ്1
-
കുറിപ്പ്2
എന്റെ ഗ്രാമം
കേരളത്തിലെ മലപ്പുറം ജില്ലയിലെ താനൂർ ബ്ലോക്കിലെ ഒരു ഗ്രാമമാണ് പെരുമണ്ണക്ലാരി. ജില്ലാ ആസ്ഥാനമായ മലപ്പുറം ജില്ലയിൽ നിന്ന് പടിഞ്ഞാറോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.പനവേൽ-കൊച്ചി ദേശീയപാതയോട് ചേർന്നാണ് പെരുമണ്ണക്ലാരി ഗ്രാമം നിലക്കൊള്ളുന്നത്.വ്യത്യസ്തതയാർന്ന ഭൂപ്രക്രതിയാണ് പെരുമണക്ലാരി ഗ്രാമപഞ്ചായത്തിന്.എനിക്ക് പ്രീയപ്പെട്ട സ്കൂൾ ആണ് ഇത്. എന്റെ നാട്ടിലെ ഏറ്റവും നല്ല സ്കൂൾ ആണ് ഇത്.ആദ്യ കാലത്ത് പൊൻമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന പാലച്ചിറമാട് പിൽക്കാലത്ത് പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്ത് രൂപീകരണത്തോടെ അതിലേക്ക് കൂട്ടിചേർക്കുകയായിരുന്നു.പെരുമണ്ണക്ലാരി ഗ്രമപഞ്ചായത്തിലെ ഏക യൂ.പി.സ്കൂളായ എ.എം.യു.പി.സ്.ക്ലാരി നോർത്ത് പാലച്ചിറമാട് ഗ്രമത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വളരേ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്.പെരുമണ്ണക്ലാരി ഗ്രമപഞ്ചായത്തിന്റെ ഭാഗമായ കൊഴിച്ചെന പ്രദേശത്താണ് മലബാർ സ്പെഷ്യൽ പോലീസിന്റെ ക്ലാരി പരിശീലന ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പെരുമണ്ണക്ലാരി പിൻകോഡ് 676501, തപാൽ ഹെഡ് ഓഫീസ് എടരിക്കോട്.തെക്ക് തിരൂർ ബ്ലോക്ക്, വടക്ക് തിരൂരങ്ങാടി ബ്ലോക്ക്, കിഴക്കോട്ട് വേങ്ങര ബ്ലോക്ക്, കിഴക്കോട്ട് കുറ്റിപ്പുറം ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് പെരുമണ്ണക്ലാരി.തിരൂർ, മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ എന്നിവയാണ് പെരുമണ്ണക്ലാരിക്ക് സമീപമുള്ള നഗരങ്ങൾ.അറബിക്കടലിന് സമീപമാണ് ഇത്.മലയാളമാണ് ഇവിടെ പ്രാദേശിക ഭാഷ.
ഗവ: സ്ഥാപനങ്ങൾ
- ഗവ: മൃഗാശുപത്രി
- ഗവ: ഹോമിയോ ഡിസ്പെൻസറി
- പ്രാഥമികാരോഗ്യ കേന്ദ്രം
- കൃഷി ഭവൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എ.എം.യു.പി.സ്.ക്ലാരി നോർത്ത് പാലച്ചിറമാട്
- ജി.വി.എച്ച്.സ്.സ് ചെട്ടിയാംകിണർ
- എ.എം.എൽ.പി.സ് പെരുമണ്ണ
- എ.എം.എൽ.പി.സ് കൊഴിച്ചെന
- ജി.എൽ.പി.സ്. ക്ലാരി വെസ്റ്റ്
- എ.എം.എൽ.പി.സ് ക്ലാരി
പ്രദേശത്തിന്റെ പേര്: പെരുമണ്ണക്ലാരി (പെരുമാനകളരി)
ബ്ലോക്കിന്റെ പേര്: താനൂർ
ജില്ല: മലപ്പുറം
സംസ്ഥാനം: കേരളം
ഡിവിഷൻ: വടക്കൻ കേരളം
ഭാഷ: മലയാളം, ഇംഗ്ലീഷ്
നിലവിലെ സമയം 08:04 PM
തീയതി: ബുധൻ, ഏപ്രിൽ 17,2024 (IST)
സമയ മേഖല: IST (UTC+5:30)
ഉയരം: 11 മീറ്റർ. സീൽ ലെവലിന് മുകളിൽ
ടെലിഫോൺ കോഡ് / Std കോഡ്: 0494
നിയമസഭാ മണ്ഡലം : താനൂർ നിയമസഭാ മണ്ഡലം
നിയമസഭാ എംഎൽഎ: വി.അബ്ദുറഹിമാൻ
ലോക്സഭാ മണ്ഡലം : പൊന്നാനി പാർലമെൻ്റ് മണ്ഡലം
പാർലമെൻ്റ് എംപി: ഇ ടി മുഹമ്മദ് ബഷീർ
കോഡ്: 676501
പോസ്റ്റ് ഓഫീസിന്റെ പേര്: എടരിക്കോട്
ഇതര ഗ്രാമത്തിന്റെ പേര്: പെരുമണ്ണ ക്ലാരി
സ്റ്റേഷന്റെ പേര്: "തിരൂർ"
-
എന്റെ സ്കൂൾ
-
എന്റെ വിദ്യാലയം
-
ജിംനേഷ്യം
