എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ.....?

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ.....?

സൂര്യൻ വാനിൽ ഉയർന്നു🌅🌄 സൂര്യൻ മുഴുവൻ തേജസും ഉയർത്തി പ്രക്രതിയെ മുത്തം വെച്ചു 🥰🍃 പ്രഭാത കാറ്റ് നെല്ല് കതിരിൽ താണ്ഡവമാടി 🌾🌾...... മഞ്ഞു തുള്ളികളാൽ മണ്ണിനെ പുതപ്പിച്ചു മണ്ണിന്റെ ഗന്ധവുമായി ചെല്ല കാറ്റ് വാനിൽ പാറി നടന്നു ഇളം കാട്ടിൽ തെങ്ങോലകൾ നിർത്തം വെച്ചു 🌴......... പക്ഷികൾ പ്രഭാത സംഗീദത്തിൽ ഏർപ്പെട്ടു ..... അങ്ങനെ ചെല്ലക്കാട് ഗ്രാമം സുരന്റെ ചൂട് മുത്തമേറ്റു പ്രഭാത കർമങ്ങളിൽ ഏർപ്പെട്ടു 😊 ......... ഇന്ന് ഒരു ഞായറാഴ്ച ആണ് എല്ലായിടത്തും ചിലരൊക്കെ വിശ്രമത്തിൽ ഇരിക്കുന്ന ദിനം കൂട്ടത്തിൽ കൊച്ചു കുട്ടികൾ 😊. ഇന്ന് കേശു അപ്പൂപ്പന്റെ ദിനം ആണ് നമ്മൾ കഥകളിൽ ഒക്കെ കേൾക്കുന്ന പോലെ ഒഴിവു ദിവസം കൂടുതലും അപ്പൂപ്പൻ മാരാണ് ഹീറോ ... ✌🏻💪🏻. അവർ ഇങ്ങനെ ഹീറോകൾ ആവാൻ പ്രേതേകിച് കാരണങ്ങളൊന്നും ഉണ്ടാവില്ല... 😉 അവരുടെ കയ്യിൽ ഒരു കാര്യം ഉണ്ട് വാത്സല്യം ☺️ അതാണ് അവരെ ഇങ്ങനെ അഭിമാനത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നത് പിന്നെ അടുത്ത കാര്യം അവർക്ക് കുട്ടികളെ എന്നില്ല എല്ലാവരെയും സന്തോഷിപ്പിക്കാൻ അറിയാം .... ☺️. പിന്നെ അടുത്തത് അവർക്ക് സാംബസിച്ചതാണേലും അല്ലങ്കിലും നന്നായി കഥ പറയാൻ ഉള്ള കഴിവ് ഉണ്ടാകും കൂട്ടത്തിൽ അവരുടെ കുട്ടിക്കാല അനുഭവം തന്നെ ഉണ്ടാവും നല്ലൊരു കഥ ആയി കെടക്കുന്നെ 🙂🙃. അങ്ങനെ ഇന്ന് പതിവ് പോലെ കേശു അപ്പൂപ്പനെ വട്ടമിട്ട് കുട്ടികൾ എത്തി ❤️. മക്കളേ എന്നൊരു നീട്ടി വിളിയാണ് അപ്പൂപ്പൻ 🤍... പതിവ് പോലെ മക്കളേ .... എന്ന് നീട്ടി വിളിച്ചു ❣️. അതിനുള്ള മറുപടി ആവട്ടെ ഒരു അട്ടഹാസം ആണ് 🗣️... 😀.... എന്തോ.... അപ്പൂപ്പാ 🥰.... അപ്പൂപ്പൻ : മക്കളേ നമുക്ക് എന്തെകിലും പറഞ്ഞു ഇരിക്കല്ലേ കുട്ടികൾ : അപ്പൂപ്പൻ ഇന്നലെ പറയാം എന്ന് പറഞ്ഞ കഥ പറ .... 😊 അപ്പൂപ്പൻ:( ചെറു പുഞ്ചിരിയോടെ) 😊☺️ ഇന്ന് മക്കൾ പറഞ്ഞു താ ..... ( കുട്ടികൾ മുകാമുഖം നോക്കി ) എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു ആദ്യം അപ്പൂപ്പൻ എന്നിട്ട് നങ്ങൾ പറഞ്ഞു തരാം അപ്പൂപ്പാ.......... 😇☺️☺️ അപ്പൂപ്പൻ അത് സമ്മതിച്ചു 🤝🏻 അപ്പൂപ്പൻ: ശരി മക്കളേ ചുക്കി ചുളിഞ്ഞ ആ മുഖത്തു വാത്സല്യം കോരി ചൊറിഞ്ഞു കൊണ്ടുള്ള ഒരു മൃദുവായ പുഞ്ചിരി ☺️. (കുട്ടികൾ കാത് കൂർപ്പിച്ചു നിശബ്തരായി അപ്പൂപ്പനെ നോക്കി ഇരിക്കുന്നു എന്തിന് ഏറെ പറയണം നമ്മുടെ മറച്ചില്ല പോലും അപ്പൂപ്പനെ നോക്കി കാതു കൂർപ്പിച് ഇരിപ്പാ ). മക്കളേ ......... ഇന്ന് അപ്പൂപ്പൻ ഒരു തലമുറയെ കുറിച്ചാ പറയാൻ പോകുന്നത് ... 😊. സ്നേഹിക്കാൻ അറിയോ എന്ന് ചോദിച്ചാൽ അറിയും എന്നാൽ കൂട്ടത്തിൽ ദ്രോഹിക്കാനും അറിയാം . അവർ പണം പണം എന്ന ചിന്തയിൽ സോബോധം നഷ്ട്ടമായവരാണ് . അവർ ഓട്ടത്തിലാണ് പണം സമ്ബാദിക്കാൻ 😊☺️ ആ ഓട്ടത്തിൽ പെറ്റ അമ്മയെ പോലും മറന്നവരാണ് അവർ തനിക് വേണ്ടി ചോര നീരാക്കിയവരെയു. താൻ ഉയർന്ന് നികുനതിന് പിന്നിൽ ഒരുപാട് ത്യാഗത്തിന്റെയും വേദനയോടെ വിയർപ്പിന്റെയും ഗന്ധം അവർ മറന്ന് കഴിഞ്ഞു എന്തിന് വെക്തി ശുചിത്വം പോലും തള്ളി കളഞ്ഞു അവർ 😕. ലോകം വിരൽ തുമ്പിലാണ് അവരുട വരും വിബത്തിനെ കുറിച്ചൊന്നും അവർ ചിന്ദിക്കുന്നു പോലും ഇല്ല 🙃. പരിസരം വരേ മറന്ന് പോയ ഒരു സമൂഹം 😞. അവരിൽ സ്നേഹിക്കാനും സഹായിക്കാൻ അറിയുന്നവരും ഉണ്ട് . അവരിൽ ബുദ്ധിമാന്മാരും ഉണ്ട് അവർ ഒരുപാട് ഉബകാരവും ഉഭദ്രവും ചെയ്യുന്നുണ്ട് ബുദ്ധി ഉബയോഗിച് നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും ഉണ്ട് 🙃. മുഴു മടിയൻമാരായ ഒരു സമൂഹം മുതലാളിത്തം മാത്രം സ്വപ്‍നം കണ്ടിരിക്കുന്നവർ . തനിക്ക് വയർ നിറക്കാൻ ഉള്ളത് പോലും മറ്റു നാടുകളെ ആശ്രയം തേടുന്നു . സ്വന്തം വായിൽ മണ്ണിട്ട ഒരു വിഭാഗം . ശുചിത്വത്തെ പിച്ചി കീറിയ ജനത അത് കാരണം അവർ വലിയ ഒരു മഹാ ഭീതിയിലാണ് ഇപ്പോൾ . ആരോഗ്യം എന്ന് പറഞ്ഞത് തന്നെ അത് എന്താ ചോദിക്കണ്ട അവസ്ഥയിലാണ് അവർ . പ്രകൃതി നശിപ്പിക്കുന്നതിൽ ബഹു കേമന്മാരാണ് വായിൽ മണ്ണ് നിറച് ഇരിക്കുന്ന ഒരു കൂട്ടം 😞😒🤐. എല്ലാം നശിപ്പിച്ചു കളയാനുള്ള തിരക്കിലാണ് അവർ അതിൽ നിന്നും എങ്ങനെ പണം കിട്ടും എന്നുള്ള പ്രാന്തമായ ചിന്തയിലാണ്. പ്രകൃതി അതിനുള്ള തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്നു .... ഇപ്പൊ അവർ വെക്തി ശുചിത്വം ഇല്ലായ്മയുടെ മറുപടി ഏറ്റു വാങ്ങുകയാണ് . അവർ ഒരു മഹാ മാറിയിലാണ് അവർ അതിനെ ഒരുപാട് പേരിട്ടു വിളിക്കുന്നുണ്ട് 😞🤐 അവരുടെ സ്വന്തം ജീവിതം എന്ന ഓട്ടത്തിൽ എന്തിന് ലോക രക്ഷിതാവായ ദൈവത്ത പോലും മറന്നു . നിറം മതം ജാതി എന്നിവ പറഞ്ഞു തമ്മിൽ തല്ലുന്ന അവർ ഈ മഹാ മാറിയിലെങ്കിലും മനുഷ്യൻ ആയി തിരിച്ചു വരുമോ ........... 😕😒😞🤐. അവർ ഇപ്പൊ ദൈവത്തെ ഓർകുന്നുണ്ടോ തനിക്ക് വേണ്ടി കഷ്ട്ടപെട്ട അച്ഛനെ ഓർകുന്നുണ്ടോ...... സ്വന്തം ഗർഭ പത്രത്തെ പുച്ഛിച്ചതിൽ പക്ഷതാഭം തോന്നുണ്ടോ ........... കാമുകൻ വേണ്ടി വലിച്ചെറിഞ്ഞ കുഞ്ഞു മക്കളുടെ ശബ്ദം കാതിൽ അലയടിക്കുന്നുണ്ടോ........ പണത്തിനും പേരിനും വേണ്ടി കൊന്നൊടുക്കിയ ജീവനെ ഓർത്ത് വിതുമ്പുന്നുണ്ടോ... 😞😞 കാമം നിറങ്ങു പിച്ചി ചീന്തിയ പെൺ കുഞ്ഞുങ്ങളെ ഓർമ വരുന്നുണ്ടോ...... തന്റെ മുമ്പിൽ വിശപ്പ് അടക്കാൻ കയ്യാതെ യാചിച്ചവനെ ഓർക്കുനുണ്ടോ........ അവർ ഇപ്പഴും ഒരു ചോദ്യ ചിന്നതോടെ ഇരിപ്പാണ് ആ സമൂഹം ഈ മഹാ മാറിയിലെങ്കിലും മാറുമോ അവർ ദൈവം നൽകിയ ബുദ്ധി ഈ കാര്യത്തിൽ ഉബയോകികുമോ........ 😞. ഇത്ര പറഞ്ഞു അപ്പൂപ്പന്റെ തല തായ്തി ഇരിന്നു 😞🤐. കുട്ടികൾ : അപ്പൂപ്പാ ...... ഇനി അവരുടെ ബാക്കി കാര്യം കൂടെ പറയു അപ്പൂപ്പാ......... നല്ല അപ്പൂപ്പൻ അല്ലെ para.. 🗣️ അപ്പൂപ്പൻ: മക്കളെ........ ഇനി അവർക്ക് ഇവിടെ വാസം സാധ്യമാണോ ...... എന്ന ഒരു ചോദ്യതിന്നു മുമ്പിൽ വിറച്ചു നിൽക്കുകയാണ് ആ സമൂഹം 😞...... ഇനി എങ്കിലും അവർ ചിന്ദിക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ ☺️🤝🏻 അപ്പൂപ്പൻ കഥ അവസാനിപ്പിക്കട്ടെ....... അപ്പൂപ്പൻ: മക്കളേ അപ്പൂപ്പൻ കഥ പറഞ്ഞില്ലേ ഇനി കഥ യുടെ തല കേട്ട് എന്താവും ന്ന് അറിയോ.... 😇 കുട്ടികളുടെ കൂട്ടത്തിൽ നിന്ന് ഒരു മിടുക്കി വിളിച്ചു പറഞ്ഞു അപ്പൂപ്പാ അപ്പൂപ്പാ ............... 🗣️ അവർ ഒരു ചോദ്യ ചിന്നതിലല്ലേ ഇനി വരുന്ന വരുന്ന തലമുറകൾക്ക് ഇവിടെ വാസം സാധ്യമാണോ എന്നല്ലേ ....... 😕 അപ്പൂപ്പൻ: ഒരു ചെറിയ പുഞ്ചിരിയോടെ മിടുക്കി എന്നും പറഞ്ഞു തല തായ്ത്തി ഇരിന്നു 😞... നമ്മുക്ക് ഒരുമിച്ച് ഒരുമയോടെ ഈ മഹാ മാറിക്കെതിരെ പോരാടാം..🤝🏻

മിൻഹാ ഫാത്തിമ ഇ
5F എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ