എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ശുചിത്വം '''
ശുചിത്വം
നമ്മൾ എപ്പോഴും വ്യത്തിയുള്ളവരായരിക്കണം.നമ്മൾ നമ്മുടെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം. എന്നാലേ ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അല്ലെങ്കിൽ കോ വിഡ് - 19 എന്ന രോഗത്തെ നമ്മുടെ ശരീരത്തിൽ നിന്നും ഒഴിവാക്കാൻ കഴിയൂ. കൈകൾ എപ്പോഴും സോപ്പ് കൊണ്ടോ സാനിറ്റർ കൊണ്ടോ കഴുകണം. വീട്ടു പരിസരത്തുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയോ അല്ലെങ്കിൽ കുഴിച്ച് മൂടുകയോ വേണം. മുൻ കഴിഞ്ഞു പോയ വൈറസുകളെ നശിപ്പിച്ചതു പോലെ ഈ വൈറസിനേയും നമുക്ക് പമ്പ കടത്താം. അതിനായി നാം ഓരോരുത്തരും ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടേയും മുതിർന്നവരുടേയും നിർദേശങ്ങൾ പാലിക്കണം.ദൂരയാത്രകൾ ഒഴിവാക്കുക ,അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക ,അത്യാവശ്യത്തിന് പുറത്തിറങ്ങുകയാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കുക, എപ്പോഴും സാനിറ്റർ ഉപയോഗിച്ച് കൈ ഉരച്ച് കഴുകുക. ഇതെല്ലാം നാം പാലിക്കണം. എങ്കിൽ കൊറോണ എന്ന മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടാം.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |