മാനവരാശിയെ പിടിച്ചുലക്കി
കൊറോണയെന്നൊരു കീടാണു
കൊറോണയെ തുരത്തീടാനായ്
കൈ കഴുകേണം നിത്യം നാം
വ്യക്തിശുചിത്വം.. സാമുഹ്യകലം
വീട്ടിലിരുന്നേ ചെയ്യേണം
തമ്മിൽത്തമ്മിൽ കാണുംനേരം
കൂട്ടം കൂടി ഇരിക്കരുതേ...
വീട്ടിൽ തന്നെ ഇരിക്കേണം നാം
സുരക്ഷിതരായി ഇരിക്കേണം
ഇന്നിത് തരണം ചെയ്തില്ലേൽ
നാളെ നമ്മൾക്കടിയാകും
ബ്രേക്ക് ദി ചെയിനും
സ്റ്റേ അറ്റ് ഹോമും
കൈമുതലാക്കാം നമ്മൾക്ക്.
കോവിഡിനെതിരേ അതിജീവിക്കാം
നമ്മുടെ നാടിൻ നന്മക്കായ്.......