എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' എന്റെ കൊറോണ ചിന്തകൾ '''

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണ ചിന്തകൾ

2020 എന്ന പുതിയ വർഷം പിറക്കുന്ന സന്തോഷത്തിലായിരുന്നു എല്ലാവരും, എന്നെപ്പോലെത്തന്നെ. എന്നാൽ 2020 പിറന്നത് ലോകമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയുമായാണ്...അതെ...കൊറോണ എന്ന രോഗം ചൈനയിൽ പൊട്ടിപ്പുറപ്പട്ടിരിക്കുന്നു എന്ന വാർത്ത. ..സമ്പർക്കത്തിലൂടെ ഇത് ലോകമാകെ പടരുന്നു.ആയിരങ്ങൾ മരിച്ചു വീഴുന്നു.. ഇവിടെ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തഖരുമൊക്ക നമുക്ക് വേണ്ടതായ നിർദ്ദേശങ്ങൾ നൽകി സുരക്ഷയൊരുക്കുന്നു..നാമെല്ലാം സാമൂഹിക അകലം പാലിക്കുകയും മാസ്ക് ഉപയോഗിക്കുകയും പരിസരശുചിത്വം പാലിക്കുകയും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്താൽ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാനാവും.. കൊറോണ എന്ന കോവിഡ്19 കാരണം വാർഷികപരീക്ഷ മാറ്റുക മാത്രമല്ല അവധിക്കാലം നഷ്ടമാവുകയും ചെയ്തു. എന്നാൽ ഇതിനിടയ്ക്ക് സന്തോഷിക്കാനും ചിലതുണ്ട്.വീട്ടിൽ അമ്മയേയും അമ്മൂമ്മയേയും സഹായിക്കാൻ കഴിഞ്ഞു.വായിക്കാനും ചിത്രങ്ങൾ വരക്കാനും സമയം കണ്ടെത്തി.വീട്ടിലെല്ലാവരും ചേർന്ന് നടത്തുന്ന പച്ചക്കറികൃഷിയിലൃടെ വിഷമില്ലാത്ത പച്ചക്കറികളും ഉപയോഗിക്കാൻ സാധിക്കുന്നു.. ലോകം ഈ രോഗത്തെ അതിജീവിക്കും..അതോഥടൊപ്പം ഇന്ന് നാം തുടങ്ങി വെച്ച ഈ കാർഷികവൃത്തിയെ കൂടെനിർത്താനുള്ള ആർജ്ജവം കൂടി നമുക്കുണ്ടാകണം..

അനന്തു റോഷൻ
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം