എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' അതിജീവനം '''

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ വൈറസ് എന്ന മഹാവ്യാധി മലയാളിയുടെ സാമൂഹിക ജീവിതത്തെ പ്രതികൂലമായി ബാധിച്ചു എങ്കിലും ചില ഗുണപരമായ വശങ്ങൾ ഉണ്ടായിട്ടുണ്ട്. കുടുംബഘടന തകർന്ന ഈ സാഹചര്യത്തിൽ കോവിഡ് 19 എന്ന മഹാവ്യാധി ഒരു ഭീഷണിമുഴക്കി വന്നത് ഒന്നിച്ചിരിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഒന്നിച്ചിരിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും പരസ്പരം സംസാരിക്കാനും സമയം ലഭിച്ചു മലയാളിയുടെ പഴയകാല ശുചിത്വബോധം ശുചിത്വബോധം അതായത് പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകേണം എന്ന തിരിച്ചറിവ് പുതിയ തലമുറയ്ക്ക് ലഭിച്ചു. സ്കൂളിൽ പോകാതെയും ടീച്ചറെയും കൂട്ടുകാരെയും ഇരുന്നപ്പോൾ മാനസിക വിഷമം ഉണ്ടായി എന്നാൽ പഠനത്തോടൊപ്പം പ്രകൃതിയുമായി ഇടപഴകാൻ സാധിച്ചു. ഒഴിവുസമയങ്ങളിൽ അമ്മയെ ഭക്ഷണം പാകം ചെയ്യാനും സ്വന്തമായി ചില വിഭവങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു കൃഷിയിൽ സഹായിക്കുന്നത് മൂലം കാർഷിക പരമായ പല അറിവുകളും ലഭിച്ചു നമ്മൾ നട്ടുനനച്ചു വളർത്തിയ ചെടികൾ പൂത്തു തളിർത്തു വരുമ്പോഴുള്ള മാനസിക സന്തോഷം അനുഭവിക്കാനും സാധിച്ചു. ദുരന്ത കാലത്തെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ . ഇനിയും ഈ കാലത്തെ അതിജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു കോവിഡ് കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവർക്കും സുഖവും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

ശ്രീലക്ഷ്മി കെ
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം