എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ '''ആരോഗ്യ സംരക്ഷണം'''

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ സംരക്ഷണം

മനുഷ്യന് ചുറ്റും കാണുന്നതും, പ്രകൃതിതത്വവുമായ അവസ്ഥയെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ വിധത്തിലുമുള്ള ജന്തുക്കളും, പക്ഷികളും അടങ്ങുന്നതുമാണ് ഇത്. ഇതൊരു ജൈവഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയാണ് ജീവി വർഗവും സസ്യ വർഗവും ജീവിക്കുന്നത് . ഒന്നിനും ഒറ്റപ്പെട്ടു ജീവിക്കാൻ ആവില്ല. ഒരു സസ്യത്തിന്റെ നിലനിൽപ്പിന് മറ്റു സസ്യങ്ങളും ജീവികളും ആവിശ്യമാണ്. മനുഷ്യൻ കേവലം ഒരു ജീവിയാണ്, വിശേഷബുദ്ധിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്. ഈ മനുഷ്യൻ ചൂടിൽ നിന്ന് രക്ഷ നേടാൻ തണുപ്പിനെ കൃത്രിമമായി ഉണ്ടാക്കി, തണുപ്പിൽ നിന്ന് രക്ഷനേടാൻ ചൂടിനെയും ഉണ്ടാക്കി. മനുഷ്യൻ പല രീതിയിലും പരിസ്ഥിതിതിയെ ചൂഷണം ചെയ്യുന്നുണ്ട്. ജൈവഘടനയെ കൊല്ലാകൊല ചെയ്യുന്നുമുണ്ട്. അവർ പ്രകൃതി എന്ന പെറ്റമ്മയെ മലിനമാക്കുന്നുമുണ്ട്. ശബ്ദ മലിനീകരണം, വായു മലിനീകരണം എന്ന ഓമന പേരുകളിൽ ഇവ അറിയപെടുന്നുമുണ്ട്.
രോഗ പ്രതിരോധശേഷി ഓരോ മനുഷ്യനിലും അവന്റെ ശരീരപ്രകൃതിക്ക് അനുസരിച്ചാണ്. ഈ കൊറോണ എന്ന മഹാമാരി കാലത്ത് വളരെയതികം ചർച്ച ചെയ്ത ഒരു വിഷമായിരുന്നു രോഗ- പ്രതിരോധശേഷി എന്നുള്ളത്. കൊറോണ എന്ന രോഗം സങ്കീർണതയിൽ നിന്നും സങ്കീർണത യിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോൾ ചർച്ച ചെയ്ത വിഷയമാണ് രോഗ പ്രതിരോധശേഷി. ആരോഗ്യപ്രവർത്തകർ പ്രതിരോധശേഷി കുറവുള്ളവർ ശ്രദ്ദിക്കാൻ മുറവിളി കൂട്ടുന്നുമുണ്ട്. സാധാരണയായി പ്രായം കുറഞ്ഞവരിലും പ്രായം കൂടിയവരിലും മാരക രോഗങ്ങൾക്ക് വളരെ മരുന്ന് ഉപയോഗിക്കുന്നവരിലും ആണ് പ്രതിരോധശേഷി കുറവ് ഉണ്ടാകുന്നത്. രോഗങ്ങൾ പെട്ടെന്നു ബാധിച്ച് മരണത്തിലേക്ക് നയിക്കുന്നതിൽ പ്രതിരോധശേഷി കാരണമായേക്കാം. കൊറോണ കാരണമായി മരണമടയുന്നവർ ഇത്തരത്തിലുള്ള വിഭാഗത്തിൽ പെട്ടവരാണ് എന്നത് പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വസ്തുത യാണ്. മനുഷ്യൻ ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കൾ പലപ്പോഴും രോഗങ്ങൾക്ക് കാരണമാകാറുണ്ട്. പാരമ്പരാഗതമായും, ശാസ്ത്രീയവുമായ ഭക്ഷണ രീതികൾ നമുക്ക് അറിയാമെങ്കിലും ഒരു നിമിഷത്തെ നാവിലെ രുചിക്ക് വേണ്ടി രാസപദാർതങ്ങളുടെ അമിതമായ അളവിലൂടെ വ്യത്യസ്തമായ പാചക പരീക്ഷണത്തിലൂടെ വികസിപ്പിചെടുത്ത വർണാഭമായ ഭക്ഷണ ഇനങ്ങൾ നാം അറിയാതെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ??
ശുചിത്വം എന്നത് കൊറോണ എന്ന വൈറസ് ലോകമാകെ സഞ്ചരിച്ച്‌ ലക്ഷക്കണക്കിന് രോഗികൾക്ക് ജന്മം നൽകി അത് വഴി ആയിരകണക്കിന് ആളുകളെ കൊന്നൊടിക്കിയപ്പോൾ മനുഷ്യൻ പ്രധാന്യം നൽകികൊണ്ടിരിക്കുന്ന ഒന്നാണ് ശുചിത്വം. ശുചിത്വം വേണം അതിലൂടെ ഏതൊരു രോഗത്തെയും നമുക്ക് നമ്മുടെ ചവിട്ട് പടിക്ക് പുറത്താക്കാം. രോഗം വരുമ്പോൾ മാത്രം ശ്രദ്ദിക്കേണ്ട ഒന്നല്ല ശുചിത്വം. അത് എപ്പോഴും വേണം ജീവിതത്തിൽ, അതിലൂടെ നമുക്ക് പല രോഗങ്ങൾക്കും തടയിടാം. വ്യക്തി ശുചിത്വം മാത്രമല്ല നമ്മുടെ പരിസ്ഥിതിയെയും നാം ശുചീകരിക്കണം. എന്നാൽ മാത്രമേ ശുചിത്വം എന്ന വാക്കിന് പൂർണ അർത്ഥം കൈവരിക്കുകയുള്ളൂ. ശുചിത്വമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ....

അർഷാദ് പി
5 C എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം