എ.എം.യു.പി.എസ് തളിക്കുളം/വിദ്യഭ്യാസ സംരക്ഷണ യജ്ഞം
പത്ത് മണിക്ക് അസംബ്ലി കൂടി .അസ്സംബ്ലിയിൽ പൊ തു വി ദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു . തുടർന്ന് രക്ഷിതാക്കളും പൂർവ്വവിദ്യാര്ഥികളും മറ്റു അഭ്യുദയ കാംഷികളും ചേർന്ന് സ്കൂളിന്റെ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻതുടങ്ങി .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വാർഡ് മെമ്പർ പി ടി എ ,എം പി ടി എ , പ്രസിഡണ്ട്മുൻ പി ടി എ പ്രസിഡണ്ടുമാർ എന്നിവർ നേതൃത്വം നൽകി .അംഗനവാടി ടീച്ചർമാർ ,ആശാവർക്കർമാർ മാനേജ്‍മെന്റ്കമ്മിറ്റി അംഗങ്ങൾ ഓ എസ് എ ,എന്നിവർ സ്കൂളിലെ കെട്ടിടത്തിനുചുറ്റും കൈകോർത്തു വലയം സൃഷ്ട്ടിച്ചു ഹെഡ്മിസ്ട്രസ് പൊതുവിദ്യാഭ്യാസസംരക്ഷണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തുകൊണ്ട് യജ്ഞത്തിന് തുടക്കം കുറിച്ചു.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സംഭരിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി . യജ്ഞത്തിന്റെ ഭാഗമായി ചിത്രരചന മത്സരവും പോസ്റ്റർ നിർമാണ മത്സരവും നടത്തിയിരുന്നു ആ ചിത്രങ്ങൾ സ്കൂളിന് ചുറ്റും പ്രദർശിപ്പിച്ചു .