Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
ശുചിത്വം എന്ന മൂന്നക്ഷരത്തിന്റെ പ്രസക്തി ഇന്നത്തെ കാലഘട്ടത്തിൽ നാം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്... കാരണം,മനുഷ്യന്റെ സ്വാർത്ഥമായ ആഗ്രഹങ്ങളും ആവശ്യങ്ങളും അതിനെ പാടെ ഇല്ലാതാക്കിയിരിക്കുന്നു എന്ന് വേണം പറയാൻ... ശുചിത്വം എന്ന് പറയുമ്പോൾ വ്യക്തിശുചിത്വം,പരിസര ശുചിത്വം എന്നിങ്ങനെ നീണ്ടു പോകുന്നുണ്ട് അതിന്റെ നിര...
ആദ്യം നമുക്ക് വ്യക്തി ശുചിത്വത്തെ കുറിച്ച് ഒന്ന് വിശകലനം നടത്തി നോക്കാം... ഇന്ന് നമ്മുടെ കാഴ്ചപ്പാടിലുള്ള വ്യക്തി ശുചിത്വം എന്ന് പറഞ്ഞാൽ ഇസ്തിരി ചുളിയാത്ത ഡ്രെസ്സും സുഗന്ധം പരത്തുന്ന പെർഫ്യൂംസും ഒക്കെയാണ്. ഇതല്ല യഥാർത്ഥ വ്യക്തി ശുചിത്വം... ഇത് ശരിക്കും ശുചിത്വമില്ലയ്മയെ മറച്ചു വെക്കാനുള്ള ഒരു ഉപാധിയാണ്... വ്യക്തി ശുചിത്വം യഥാർത്ഥത്തിൽ , ഞമ്മൾ സ്ഥിരമായി പറയാറുള്ള രണ്ട് നേരം കുളിക്കുക, രണ്ട് നേരം പല്ല് തേക്കുക, കൈയും മുഖവും കഴുകുക, നഖം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ഒട്ടനനവധി കാര്യങ്ങളാണ്....
ഇന്നീ കൊറോണ കാലത്ത് അതിന്റെ പ്രാധാന്യം പിന്നെയും കൂടിയിരിക്കുന്നു... സാനിറ്റൈസർ ഉപയോഗിച്ച് കൈ എപ്പോഴും വൃത്തിയാക്കുക, മാസ്ക് നിർബന്ധമായും ധരിക്കുക എന്നിങ്ങനെ...
അത് പോലെ നമ്മൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും പതിനായിരക്കണക്കിന് രോഗാണുക്കൾ അന്തരീക്ഷത്തിലേക്കും അത്പോലെ തന്നെ നമ്മുടെ അടുത്തുള്ളവരിലേക്കും എത്തുന്നു.ഇത് രോഗങ്ങൾ പകരാൻ കാരണമാകുന്നു... അപ്പോൾ ഇങ്ങനെയുള്ള അവസഥകളിൽ നമുക്ക് മാസ്കുകൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.
ഇതിനോടൊപ്പം തന്നെ നമ്മൾ ശുചിത്വത്തിന്റെ മറ്റൊരു തലമായ പരിസരശുചിത്വത്തെ കുറിച്ചും ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. സ്വാർത്ഥതയും അത്യാഗ്രഹവും മൂത്തപ്പോൾ മനുഷ്യൻ അവനവനിലേക്ക് തന്നെ ചുരുങ്ങിയിരിക്കുന്നു... അവിടെയാണ് പരിസരശുചിത്വം ഇല്ലാതാവുന്നതും... മാത്രവുമല്ല, തിരക്ക് പിടിച്ച ഈ ജീവിതത്തിൽ ആർക്കും ചുറ്റുപാടിലേക്ക് നോക്കാനും സമയമില്ല...
നമ്മുടെ അടുക്കളയിലെയും പറമ്പിലേയും വേസ്റ്റ് അപ്പുറത്തെ ആളില്ലാത്ത പറമ്പിലേക്ക് തള്ളുക, മാലിന്യങ്ങൾ പുഴയിലേക്കും തോടുകളിലേക്കും തള്ളുക, അഴുക്കുചാലുകളും ഫാക്ടറി മാലിന്യങ്ങളും പുഴകളിലേക്ക് ഒഴുക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുക എന്നിങ്ങനെ പോകുന്നു മനുഷ്യന്റെ സ്വാർത്ഥമായ ആഗ്രഹങ്ങൾ മൂലം പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതകൾ... ജലാശയങ്ങൾ മലിനമാക്കപ്പെടുമ്പോൾ അതിലെ ജീവികളെയും അത് ബാധിക്കുന്നു. അവ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം അന്തരീക്ഷം മുഴുവനും മലിനമാക്കപ്പെടുന്നു. അത് കാൻസർ പോലോത്ത അസുഖങ്ങൾക്ക് കാരണമാകുന്നു. പിന്നെ മലിന ജലം കെട്ടിനിൽക്കുന്നത് കൊണ്ട് ചിക്കൻഗുനിയ, ഡെങ്കിപ്പനി പോലോത്ത പകർച്ച വ്യാധികൾ പടരുന്നു. ഇതെല്ലാം മനുഷ്യന്റെ നിഷ്ടുരമായ പ്രവർത്തികൾ കൊണ്ട് മാത്രമാണ്. അത് കൊണ്ടാണല്ലോ ഇരുപത് ദിവസം lockdown കഴിഞ്ഞപ്പോഴേക്ക് ജലാശയങ്ങൾ ശുദ്ധമായതും മീറ്ററുകൾ അകലെയുള്ള പർവ്വതനിരകൾ പൂർവാധികം ഭംഗിയോടെ കാണാൻ കഴിഞ്ഞതും...
അനതിന്ത്രിതമായുള്ള വാഹനങ്ങളുടെ പെരുപ്പം കാരണം പുക നിറഞ്ഞ ഡൽഹിയും കൊച്ചിയും ഇപ്പോൾ ശുദ്ധവായു ശ്വസിക്കുന്നത്....
ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ... മലിനമായ ജലാശയം, അതി മലിനമായൊരു ഭൂമിയും
അതേ... ഇത് നമ്മൾ എല്ലാവരോടുമുള്ള ചോദ്യമാണ്.... ഇനി നമുക്ക് ഇവിടെ വസിക്കണം എന്നുണ്ടെങ്കിൽ നാം ശുചിത്വത്തെ കുറിച്ച് മനസ്സിലാക്കുകയും മനസ്സിലാക്കിയത് പോലെ പ്രവർത്തിക്കുകയും വേണം....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|