എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/നന്ദി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദി കൊറോണ

നേരം പുലർന്നു. എന്റെ അച്ഛനും അമ്മയും ജോലിക്കു പോകാൻ ഒരുങ്ങി. എന്റെ ചേട്ടനും ചേച്ചിയും സ്കൂളിൽ പഠിക്കാനും പോകും.അപ്പോൾ എന്റെ വീട്ടിൽ ഞാനും എന്നെ നോക്കാൻ ആയയും മാത്രമേ ഉണ്ടാകൂ.എന്നോടൊപ്പം കളിക്കാനും കൂട്ടുക്കൂടാനും ആർക്കും നേരമില്ലായിരുന്നു അപ്പോൾ.വൈകുന്നേരം ആയാൽ അവർ വരും.വന്നിട്ട് അവരുടെ ജോലികൾ ചെയ്തു തീർത്ത് കിടക്കാൻ ഒരുങ്ങും. അപ്പോഴും ഞാൻ തനിച്ച് എന്റെ പാവകുട്ടിയുമൊത്ത് കളിക്കും.
അങ്ങനെ പ്രതീക്ഷിക്കാതെ വന്ന കൊറോണ എന്ന വൈറസ് ആണ് എന്റെ കുടുംബത്തെ മാറ്റിമറിച്ചതും എന്നെ ഏറ്റവും സന്തോഷത്തിലാക്കിയതും.ഇപ്പോൾ എന്റെ അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും എന്നോടൊപ്പം ഏതു സമയത്തും കളിക്കാനും കൂട്ടുക്കൂടാനും കളിപ്പാട്ടങ്ങൾ നിർമ്മിക്കാനും പാട്ടുപാടാനും എല്ലാത്തിനും സമയം ഉണ്ട്.ഇന്ന് ഞാൻ ഒരുപാട് സന്തോഷത്തിലാണ് . അതിലുപരി ഒരു പാട് നന്ദിയുണ്ട് കൊറോണ എന്ന വൈറസിനോട്.സർക്കാറിന്റെ നിയമങ്ങൾ പാലിച്ച് കൊണ്ട് എല്ലാവരും എപ്പോഴും വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു.


ഹൂസ്‍ന മെഹറിൻ. കെ
4 D എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ