ചെറു ലേഖനം

ഒരുമയും, സ്നേഹവും ,സമയവും കാണിച്ചു തന്ന കൊറോണ. നമ്മുടെ കപ്പയുടെയും കഞ്ഞിയുടെയും ചമ്മന്തിയുടെയും സ്വാദ് കാണിച്ചു തന്നു. ഫാസ്റ്റ് ഫുഡ് ഇല്ലാതെ നമുക്ക് ജീവിക്കാം എന്ന് പഠിപ്പിച്ചു .അന്തരീക്ഷവും ചുറ്റു പാടും നമ്മളറിയാതെ തന്നെ വൃത്തിയായി ജാതിയുടെയും മതത്തിൻ്റെയും പേരിൽ ആരും തർക്കിക്കുന്നില്ല എല്ലാ വരും ഒന്നാണന്ന്‌ നമ്മൾ തന്നെ തെളിയിച്ചു .പോരാത്തതിന് വൃത്തിയും ശുചിത്വ ബോധവും നമ്മളിൽ വളർത്തി അച ഛനും അമ്മയും മക്കളും ഒരുമിച്ച് കളിക്കുന്നു ചിരിക്കുന്നു പാട്ടു പാടുന്നു ആർക്കും തിരക്കില്ല .ആഹാ ! കാണാൻ എന്തു രസം . ഇതൊക്കെ യാണെങ്കിലും നമ്മളെല്ലാവരും ഒരുമിച്ച് അകലം പാലിച്ച് വൃത്തിയോടെ ശുചിത്വത്തോടെ നിന്നെ തുരത്തുക തന്നെ ചെയ്യും .


ബവിൻ. സി
4 D എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം