എ.എം.യു.പി.എസ്. ഉമ്മത്തൂർ/ചരിത്രം
തറയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ൽ ഇതിന് ഗവൺമെൻ് അംഗീകാരം നൽകി. 1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു.1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട്. പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ 684 വിദ്യർത്ഥിൾ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളിൽ ഇതിനകം ഈ സ്ക്കൾ മികവ് തെളിയിച്ചിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |