എ.എം.യു.എസ്. വൈരങ്കോട്/എന്റെ ഗ്രാമം
വൈരങ്കോട്
മലപ്പുറം ജില്ലയിൽ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് വൈരംങ്കോട്
വൈരംങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി. വെട്ടത്തുനാട്ടിൽ ഉൾപ്പെട്ടിരുന്ന വൈരംങ്കോട് ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഭരണത്തിൻ കീഴിലായിരുന്നു. അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ് വൈരങ്കോട് സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മതവിശാസം
മുസ്ലിം ഭൂരിപക്ഷമുള്ള വൈരംങ്കോട് ഹിന്ദുക്കളും മുസ്ലിംകളും പരസ്പര സഹോധര്യതിലും സൌഹാദർത്തിലും കഴിയുന്നു.മലബാർ ലഹളക്കാലത്ത് പുറത്തുനിന്നും വന്ന അക്രമികൾ ക്ഷേത്രം തകർക്കാൻ ശ്രമിച്ചെങ്കിലും, അതിനെതിരെ ചെറുത്തുനിന്ന് ക്ഷേത്രം സംരക്ഷിച്ചത് അക്കാലത്തെ മുസ്ളീം സഹോദരന്മാരാണ്. അന്നത്തെ നാട്ടുപ്രമാണിയായ വെള്ളാടത്ത് തറവാട്ടിലെ തെക്കൻ മരക്കാർ മൂപ്പന്റെ നേതൃത്വത്തിലാണ് ചെറുത്തുനിൽപ്പുണ്ടായത്. ഇതേതുടർന്ന് ഈ തറവാട്ടുകാർക്ക് അന്നുമുതൽ ക്ഷേത്രത്തിൽ നിന്നും വർഷംതോറും ഒരവകാശം കൽപ്പിച്ചരുളുകയും തലമുറകളായി അവർ അത് കൈപ്പറ്റുകയും ചെയ്യുന്നു.