എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഇക്കാലത്ത് അത് തടയാൻ വേണ്ടിയാണ് ലോക്ക് ഡൗൺ. 2019ഡിസംബർ മാസത്തിൽ സെൻട്രൽ ചൈനയിലെ വുഹാൻ പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. മനുഷ്യരിൽ മനുഷ്യരിലേക്ക് ഈ രോഗം പെട്ടെന്ന് പടർന്നുപിടിക്കുന്നത് കൊണ്ടാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എല്ലാവരും വീട്ടിൽ അടച്ചിരുന്നു ആവശ്യസാധനം വാങ്ങാൻ മാത്രം പുറത്തിറങ്ങുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കണം. മാർച്ച് 16നാണ് ഞാൻ എന്റെ ഉമ്മാന്റെ വീട്ടിൽ പോയത്. കുറച്ച് ദിവസം കഴിഞ്ഞ് തിരിച്ചു വരാം എന്നു കരുതിയാണ് പോയത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് ഉമ്മാന്റെ വീട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കാരണം എനിക്ക് എന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം