എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/അമേരിക്കകാരൻ കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
അമേരിക്കകാരൻ കൂട്ടുകാരൻ

ഇപ്പോൾ കൊറോണകാലമാണല്ലോ ..പുറത്തിറങ്ങാൻ വയ്യ .അതുകൊണ്ട് ഞാനൊരു കഥ പറയാം . ഒരു ദിവസം ഒരാൾ അമേരിക്കയിൽ നിന്നും നാട്ടിൽ വരികയാണ് ..അയാൾ എയർപോർട്ടിൽ എത്തി .കൂടുതൽ പേരോട് സംസാരിച്ചിട്ടുണ്ട് .പിന്നെ അയാൾ വീട്ടിലെത്തി വീട്ടുകാരുടെയും കൂട്ടുകാരുടെയും അടുത്ത് പോയിരുന്നു .കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് കൊറോണയുടെ ലക്ഷണങ്ങളായി പനി ,ചുമ മുതലായവ ഉണ്ടാവാൻ തുടങ്ങി .അയാൾ വേഗം ആശുപത്രിയിൽ പോയി .ഡോക്ടർ പരിശോധനക്ക് നിർദ്ദേശിച്ചു . അയാൾ വേഗം പരിശോധനക്ക് കിടന്നു .അയാൾ പേടിചു വിറക്കുന്നുണ്ടായിരുന്നു .പേടിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് എന്ന അയാളോട് ഡോക്ടർ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു .പരിശോധനക്ക് ശേഷം റിസൾട്ട് വന്നപ്പോൾ പോസിറ്റീവ് ആയി സ്ഥിരീകരിക്കുകയും ചെയ്തു .അടുത്തിടപഴകിയവരെ എല്ലാം പരിശോധന നടത്തി .അതിലൊരാൾ വേറെ കോലത്തിലായിരുന്നു .
എന്താണെന്നറിയാമോ....?
ആ ആൾ മാസ്കും കയ്യുറയും ഇട്ടിട്ടുണ്ടായിരുന്നു .കൊറോണ വരാതിരിക്കാനുള്ള എല്ലാം ചെയ്തിട്ടുണ്ടായിരുന്നു .ഇയാൾ അല്ലാത്ത എല്ലാവർക്കും കൊറോണ ഉണ്ട് .പക്ഷെ മാസ്‌കും കയ്യുറയും ഇട്ട ആൾക്ക് മാത്രം കോറോണ ഇല്ല ..അങ്ങനെയാണ് ചെയ്യേണ്ടത് .ഈ കോറോണകാലത് മാസ്ക് ധരിക്കുക .കയ്യുറ ഇടുക അകലം പാലിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയെല്ലാം ചെയ്യണം ..
എന്നാൽ ഞാൻ ഈ കഥ അവസാനിപ്പിക്കുന്നു .

മുഹമ്മദ് അനസ് വീ റ്റി
രണ്ട് സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ