എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/വീണ്ടും ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും ഒരു മഹാമാരി

നമ്മുടെ ലോകം ഇപ്പോൾ വലിയ ദുരന്തം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. 2019 ഡിസംബർ എട്ടിന് ആണ് ഈ മഹാമാരി നമ്മുടെ ലോകത്തെത്തിയത് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള ചൈനയിലാണ് പിടിപെടുന്നത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഹോനൽ മത്സ്യമാർക്കറ്റിൽ ആണ് ഇത് കാണപ്പെട്ടത് .പല്ലി പാറ്റ വവ്വാൽ പാമ്പ് മുതല കങ്കാരു എന്നിവവിൽക്കുന്ന ഒരു മാർക്കറ്റാണ് ഇത്. ആ മാർക്കറ്റ് വൃത്തിയില്ലാത്ത സാഹചര്യത്തിലായിരുന്നു. സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു സ്ഥലമായിരുന്നു ഇത്. അതിനാൽ സമ്പർക്കം കൂടുതലായതിനാൽ ഇവിടെ രോഗം പിടിപെടാൻ സാഹചര്യം ഉണ്ടായി. കൊറോണ എന്ന ഈ രോഗം നോവൽ കൊറോണ എന്നും കോവി ഡ് 19 എന്നും അറിയപ്പെടുന്നു. ശ്വാസകോശത്തിന് പ്രശ്നം ഉള്ളവർക്കും രോഗപ്രതിരോധ ശേഷി കുറവുള്ളവർക്കും ഈ രോഗം ന്യൂമോണിയയി ലേക്ക് നയിക്കും 14 ദിവസം അല്ലെങ്കിൽ 28 ദിവസം കഴിഞ്ഞാൽ ആണ് ഈ രോഗം പോസിറ്റീവായി കാണാൻ കഴിയുന്നത് സമ്പർക്കം വഴിയും വളർത്തുമൃഗങ്ങളിൽ നിന്നും ആണ് ഇത് ഉണ്ടാകുന്നത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ആണ് ഈ രോഗം പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇത് ജനങ്ങളിലേക്ക് പകരുന്നു. ജനങ്ങൾക്ക് കൂടുതൽ ആശങ്ക അല്ല വേണ്ടത്.ജാഗ്രതയാണ് വേണ്ടത് .രോഗലക്ഷണം പനി ചുമ ശ്വാസതടസ്സം എന്നിവയാണ്. ഈ രോഗം വരാതെ ഇരിക്കാൻ നമുക്ക് ഒരുപാട് മുൻകരുതലുകൾ എടുക്കാം . ധാരാളം വെള്ളം കുടിക്കുക പൊതു സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക പുകവലി കുറയ്ക്കുക കയ്യും മുഖവും സോപ്പിട്ട് കഴുകുക മാസ്ക് ധരിക്കുക മുതലായവ ചെയ്താൽ രോഗം വരാതെ നോക്കാം


ഷഹന പി ടി
4 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം