എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
               ആരോഗ്യ-വിദ്യഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പിറകിലാണ്. ലോകത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.പരിസരശു

         വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും ആ പ്രാധാന്യം കൽപ്പിക്കുന്നില്ല. ആരും കാണാതെ മാലിന്യം റോഡിൽ വലിച്ചെറിയുന്നതും അയൽക്കാരന്റെ പറമ്പിലേക്കെറിയുന്നതും സ്വന്തം വീട്ടിലെ അഴുക്കുവെള്ളം റോഡിലേക്കൊഴുക്കുന്നതും മലയാളിയുടെ സംസ്കാരമില്ലായ്മയുടെ തെളിവാണ്.      ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയടക്കം പല രോഗങ്ങളും പകരാൻ കാരണം നമ്മുടെ ശുചിത്വമില്ലായ്മയാണ്. നാം സ്വയം ശീലിക്കേണ്ട ധാരാളം ശുചിത്വ ശീലങ്ങളുണ്ട്. അവ കൃത്യമായി ശീലിച്ചാൽ പകർച്ചവ്യാധികളെ ഒരു പരിധിവരെ നമുക്ക് തടയാം.

  •   ഭക്ഷണത്തിനു മുമ്പും പിമ്പും പൊതുജന സമ്പർക്കത്തിനു ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക.
  • നഖം മുറിച്ച് വൃത്തിയാക്കുക.
  • ദിവസവും രണ്ടുനേരം പല്ല് തേക്കുക.
  • ദിവസവും കുളിക്കുക.
  • അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക .

   ഇവയെല്ലാം വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നു.           വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിനോടൊപ്പം പൊതുസ്ഥലങ്ങളും  ജലസ്രോതസ്സുകളും കാത്തുസൂക്ഷിക്കുകയും വേണം . അതിനുവേണ്ടി കേരളത്തിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു കൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ കൂടിയേ തീരൂ.

അതുല്യ .പി .എസ്
എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം