എന്റെ നാട് എത്ര സുന്ദരം
കേരം തിങ്ങും നാടിതെത്ര സുന്ദരം
മലമുകളിൽ ഒഴുകും കാട്ടാറും
നിറകതിരാടും നെൽവയലും
ചെഞ്ചുണ്ടാട്ടും തത്തമ്മയും
ഓലത്തുമ്പിൽ കൂടുണ്ടാക്കി
കലപില കൂട്ടും കുരുവികളും
കൂകി നടക്കും കുയിമ്മേം
ഇങ്ങനെ ഒത്തിരിയൊത്തിരി പേർ
ഒരുമിക്കുന്നു എൻ നാട്ടിൽ