എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയചരിത്രം

വെള്ളിയാമ്പുറം എന്ന പ്രദേശത്തിൻെറ അടുത്ത പ്രദേശത്തൊന്നും പ്രാഥമിക വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യമില്ലാത്തതിനാൽ 1924-ൽ അന്നത്തെ പ്രമുഖ മുസ്ലീം കുടുംബമായ

പട്ടേരികുന്നത്ത് കാട്ടിൽ എന്ന കുടുംബമാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മതപഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസവും ഈ പ്രദേശത്തെ കുട്ടികൾക്ക് ലഭിക്കുന്നതിനുവേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഹിന്ദു മുസ്ലീം മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തിയിരുന്നത്. എഴുത്തുപള്ളിക്കൂടങ്ങൾ നിലനിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാലയത്തിൻെറ വരവോടു കൂടി എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കും പഠിക്കാനുള്ള സാഹചര്യമൊരുക്കി. ഒന്നു മുതൽ അ‍ഞ്ചു വരെ ക്ലാസുകളാണ് അന്ന് ഉണ്ടായിരുന്നത്. കാലക്രമേണ മാനേജ്മെൻറ് പൂഴിക്കൽ തറവാടിൻെറ കീഴിലായി.