എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഈ അവസരത്തിൽ സ്ക്കൂളുകളും വായനശാലകളും കടകളും എല്ലാം അടഞ്ഞുകിടക്കുന്ന വേദനാജനകമായ അവസ്ഥ.ലോകത്തിൽ ലക്ഷത്തിൽപരം ആളുകൾ ഇതിനകം മരിച്ചു.ഈ വ്യാധി ലോകത്ത് സൃഷ്ടിച്ച നഷ്ടങ്ങൾ വളരെ വലുതാണ്. സ്വന്തം വീട്ടിൽ നിന്ന് പോലും അടുത്ത വീട്ടിലേക്കോ ബന്ധു വീട്ടിലേക്കോ കുടുംബങ്ങളിലേക്കോ കടന്ന് ചെല്ലാൻ പറ്റാത്ത അവസ്ഥ. ഈ നിമിഷം വരെ ഇതിനുള്ള മരുന്ന് കണ്ടെത്താത്തതാണത്രെ ഇതിന്റെ വ്യാപ്തി കൂട്ടാനുണ്ടായ കാരണം. നമുക്ക് ഓരോരുത്തർക്കും ജാഗ്രതയോടെ കരുതലോടെ നേരിടാം ഈ മഹാവിപത്തിനെ
|