എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/കൊറോണ.1

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ.1
മിന്നു രാവിലെ എഴുന്നേറ്റു....പത്രം വായിക്കാൻ തുടങ്ങി.. പത്രം മുഴുവനും കൊറോണയെ പറ്റിയുള്ള വാർത്തകൾ തന്നെയാണ്....

"വാർത്തകളൊക്കെ വായിച്ചു വായിച്ചു മടുത്തു......!"


ഇനി പുറത്ത് പോയി കളിക്കാമെന്നു വിചാരിച്ചാലോ ലോക്ക് ഡൗൺ ആയതുകൊണ്ട് അതും നടക്കൂലല്ലോ....!

വീട്ടിലിരുന്നാണെങ്കിൽ ബോറടിച്ചു....!

അവൾ പലതും ചിന്തിച്ചു കൊണ്ട് വരാന്തയിലിരിക്കുകായായിരുന്നു... അപ്പോൾ അവളുടെ പ്രിയപ്പെട്ട 'കിങ്ങിണി പൂച്ച' മ്യാവൂ മ്യാവൂ എന്ന ശബ്ദത്തോടെ അരികിലേക്ക് വന്നു.... അവൾ കുറേ സമയം പൂച്ചയെ തന്നെ നോക്കി നിന്നു... പൂച്ച മ്യാവൂ മ്യാവൂ എന്ന ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.... "എന്താ പൂച്ചേ .....നിനക്ക് തിന്നാനൊന്നും കിട്ടിയില്ലേ.....!? ലോക്ക് ഡൗൺ ആണെന്ന് നിനക്കറിയില്ലല്ലോ അല്ലേ? എല്ലാവരുമിപ്പോൾ കൊറോണയെ പേടിച്ച് വീട്ടിൽ തന്നെയിരിപ്പാണ്....! മീനും ഇറച്ചിയും കിട്ടാനില്ല....ലോക്ക് ഡൗൺ കഴിയുന്നത് വരെ കാൽത്തിരിക്കുക തന്നെ വേണം....!

എല്ലാം മനസ്സിലായിട്ടെന്ന പോലെ വാലും ചുഴറ്റി പൂച്ച ഒാടി മറഞ്ഞു....!

മിന്നു അകത്തു കയറി ...തലേന്നു വരച്ചു വെച്ച ചിത്രം പൂർത്തിയാക്കുകയും നിറം കൊടുക്കുകയും ചെയ്തു....!

അപ്പോഴാണ് അവളെ അമ്മ വിളിച്ചത്..... അവൾ അമ്മയുടെ അടിത്തേക്ക് ഒാടിച്ചെന്നു.....

ദാനിയ
4A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം