എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/അഹങ്കാരം വെടിയുക മനുഷ്യജന്മങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരം വെടിയുക മനുഷ്യജന്മങ്ങളേ ...

 
കൊറോണ എന്നൊരു കൊടും ഭീകരൻ
അഖിലാണ്ഡലോകവും വിറപ്പിക്കുന്നു.
അതിവേഗം പടരുന്ന കാട്ടുതീയായവൻ.. വിലസുന്നു.... ലോകത്തിൽ ഭീഷണിയായ്
രാഷ്ട്രങ്ങൾ .. ഓരോന്നും
ഭയപ്പെടും മുൻപന്തിൽ
കോവിസ് 19 എന്ന പേരിനാൽ
ഞാനില്ല.. ഞാനില്ല എന്നോതി കൊണ്ടവൻ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടി മുൻപന്തിൽ നിന്നവർ
കൈകൂപ്പി കേഴുന്നു
ശ്വാസത്തിനായ്
കേട്ടവർ ഓടി മറയും വീടുകളിൽ
കേറി വരാതെ തടഞ്ഞീടുവാൻ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാണിക്കുന്നത്
സത്യമാർഗത്തിൽ ദിശയുലരയോ
അഹങ്കാരം വെടിയുക.. മനുഷ്യജന്മങ്ങളേ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
കണ്ണിലും കാതിലും കാണാത്ത നിൻ
മുഖം - മനുഷ്യനിൽ വലിയൊരു ഭീകരനായ്
ആണവ ആയുധ കോപ്പുകൾ പോലും
നിൻ മുന്നിൽ പേടിച്ചു പിടച്ചീടുന്നു.
 അഹങ്കാരം വെടിയുക മനുഷ്യജന്മങ്ങളേ
നിന്റെ നി സ്സാഹായത ഓർക്കുക നീ ....

സൻഹ
2 A എ.എം.എൽ.പി.സ്‌കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത