എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/പ്രതിരോധശേഷി കൂട്ടൂ ,രോഗങ്ങളെ തടയൂ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധശേഷി കൂട്ടൂ ,രോഗങ്ങളെ തടയൂ

ലോകം ഇന്ന് കൊറോണ ഭീതിയിലാണ് .ലോകരാജ്യങ്ങളിൽ കൊറോണ വൈറസ്സ് പടർന്നുപിടിക്കുകയാണ് .കൊറോണ വൈറസ്സിനെ നേരിടാനുള്ള പ്രധാനപ്പെട്ട മാർഗമാണ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നത് .രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ എല്ലാത്തരം രോഗങ്ങളെയും നമുക്ക് തടയാൻ കഴിയും .

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തിയാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും .ഇതിൽ പ്രധാന പങ്കു വഹിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ് .നാം കഴിക്കുന്നഭക്ഷണം സമീകൃതവും എളുപ്പം ദഹിക്കുന്നതും ആകണം .ഭക്ഷണത്തിൽ എപ്പോഴും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ ശ്രെദ്ധിക്കണം .വിറ്റാമിൻ എ,വിറ്റാമിൻ സി ,വിറ്റാമിൻ ഡി ,ധാതുലവണങ്ങളായ സെലേനിയം ,സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം .കാരറ്റ് ,ബീറ്റ് റൂട്ട് ,തക്കാളി,മത്തൻ ,ഇലക്കറികൾ,നേന്ത്രപ്പഴം ,ഓറഞ്ച്,മുസാംബി,പപ്പായ,പേരയ്ക്ക ,സ്ട്രോബെറി ,എന്നിവയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട് .മീൻ,മുട്ട,എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രെദ്ധിക്കണം .ചെറുനാരങ്ങാ, മുന്തിരി,നെല്ലിക്ക എന്നിവയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും .ദിവസം മൂന്ന്നാലു ലിറ്റർ വെള്ളം കുടിയ്ക്കണം .ഇത് ശരീരത്തിൽ നിർജ്ജലീകരണം തടയുകയും ടോക്സിനുകൾ ഒഴിവാക്കുകയും ചെയ്യും .നാരങ്ങാവെള്ളം,കരിക്കിൻവെള്ളം,മോര്,ഇഞ്ചി ചേർത്തവെള്ളം എന്നിവകുടിക്കുന്നതും നല്ലതാണ് .പയറുവർഗങ്ങൾ ,ബദാ എന്നിവ കഴിക്കുന്നത് പ്രയോജനപ്രദമാണ് .

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മറ്റൊരു മാർഗമാണ് വ്യായാമം .നിങ്ങൾക്ക് അമിതഭാരമില്ലെന്നു ഉറപ്പു വരുത്തണം .അമിത ഭാരമുണ്ടെങ്കിൽ സ്ഥിരമായി വ്യായാമം ചെയ്തു ഭാരം കുറയ്ക്കാൻ ശ്രെമിക്കുക .ദിവസേന ശരീരത്തിലേയ്ക്ക് കടക്കുന്ന കലോറിയുടെ അളവ് കുറയ്ക്കുന്നവർ ശാരീരിക ക്ഷമതയുള്ളവരും മികച്ച രോഗപ്രതിരോധശേഷിയുള്ളവരും ആയിരിയ്‌ക്കും .

ജുമാന ഷെഫിൻ പി പി
4 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം