എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൗശലക്കാരനായ ഒട്ടകം

Schoolwiki സംരംഭത്തിൽ നിന്ന്
കൗശലക്കാരനായ ഒട്ടകം

പണ്ട് പണ്ടൊരു കാലത്ത് ഉറ്റ സുഹൃത്തുക്കളായ ഒട്ടകവും കുറുക്കനും ഉണ്ടായിരുന്നു .കൗശലക്കാനായിരുന്നു കുറുക്കൻ .ഒട്ടകം ഒരു പാവമായിരുന്നു. രണ്ടു പേരും ഒരുമിച്ച് എന്നും നടക്കാനിറങ്ങും .അങ്ങനെ ഒരു ദിവസം കുറുക്കൻ ഭക്ഷണം തേടി ഇറങ്ങി .എന്നാൽ നടന്നു ക്ഷീണിച്ചു എന്നല്ലാതെ കുറുക്കന് ഭക്ഷണം ഒന്നും തന്നെ കിട്ടിയിരുന്നില്ല . അങ്ങനെ ക്ഷീണിച്ചവശനായി കുറുക്കൻ ഒരു മരത്തണലിൽ ഇരുന്നു .ആ സമയം ഒട്ടകം കുറുക്കനെ അന്വേഷിച്ചു അതു വഴി വന്നു കുറുക്കൻ തളർന്നിരിക്കുന്നത് കണ്ടു മനസ്സലിഞ്ഞ ഒട്ടകം തന്റെ പുറത്തു കയറ്റി കുറുക്കാനെയും കൊണ്ടു യാത്രയായി. ഒറ്റകപ്പുറത്തുള്ള സവാരി കുറുക്കന് രസകരമായി തോന്നി .കുറുക്കൻ മനസ്സിൽ ഓരോ കുബുദ്ധികൾ ആലോചിച്ചു.എന്നു. ഇതു പോലെ ഒട്ടകത്തെ പറ്റിച്ചു ഒട്ടകപ്പുറത്തു തന്നെ യാത്ര ചെയ്യണം എന്ന് കുറുക്കൻ ഉറപ്പിച്ചു .അതിനായി സൂത്രങ്ങൾ ചിന്തിച്ചു കുറുക്കൻ തന്റെ ഗുഹക്കടുത്തെത്തിയതറിഞ്ഞില്ല .ഒട്ടകം കുറുക്കനെ ഗുഹയിൽ ആക്കി തിരിച്ചു പോയി.അപ്പോഴും കുറുക്കൻ ചിന്തയിൽ ആയിരുന്നു അങ്ങനെ ഒരു മരക്കൊമ്പിൽ കൈ മുറിഞ്ഞിരിക്കുന്ന കുരങ്ങനെ കുറുക്കൻ കണ്ടത്.അപ്പോൾ കുറുക്കന് ഒരു ബുദ്ധി തോന്നി .കൈ ഓടിഞ്ഞെന്നു പറഞ്ഞു ഒട്ടകത്തെ പറ്റിക്കാം. അങ്ങനെ പിറ്റേന്ന് കുറെ നേരമായിട്ടും കുറുക്കനെ പുറത്തൊന്നും കാണാഞ്ഞപ്പോൾ കുറുക്കനെ അന്വേഷിച്ചു ഒട്ടകം അവന്റെ ഗുഹയിൽ എത്തി.അപ്പോൾ വയ്യാതെ തളർന്നു കിടക്കുന്ന കുറുക്കനെ കണ്ടു ഒട്ടകം കാര്യമന്വേഷിച്ചു.അപ്പോൾ കുറുക്കൻ പറഞ്ഞു, രാത്രിയിൽ ഭക്ഷണം അന്വേഷിച്ചിറങ്ങിയപ്പോൾ തൻറെ കൈ ഒടിഞ്ഞു പോയതാണ് .അതു കൊണ്ടു കൈ അനക്കാൻ പോലും പറ്റുന്നില്ല . അപ്പോൾ ഒട്ടകം പറഞ്ഞു, അതൊന്നും സാരമില്ല ഇനി മുതൽ എന്റെ പുറത്തായിക്കോളൂ സവാരി .കുറുക്കൻ അതു കേട്ടപ്പോൾ സന്തോഷമായി. അങ്ങനെ കുറുക്കനെയും പുറത്തിരുത്തി ഒട്ടകം നടക്കുമ്പോൾ അവർക്കെതിരെ ഒരു കുരങ്ങൻ കരിമ്പുമായി വന്നു. അപ്പോൾ കുറുക്കൻ കുരങ്ങനോട് കരിമ്പ് എവിടെ?നിന്നാണെന്നു ചോദിച്ചു.അപ്പോൾ കുരങ്ങൻ പറഞ്ഞു .പുഴക്കക്കരെ ഒരു പാട് കരിമ്പ് വിളഞ്ഞിട്ടുണ്ട് വേഗം ചെന്നോളൂ.അതു കേട്ടപ്പോൾ കുറുക്കൻ ഒട്ടകത്തോട് പറഞ്ഞു ചങ്ങാതി ,നമുക്കും കരിമ്പ് തിന്നാൻ പോകാം; പക്ഷെ പുഴ എങ്ങനെ കടക്കും? അത് കേട്ടപ്പോൾ ഒട്ടകം പറഞ്ഞു ,ചങ്ങാതി അതോർത്ത് പേടിക്കണ്ട; നീ എന്റെ പുറത്തു ബലമായി പിടിച്ചിരുന്നോളൂ, പുഴ ഞാൻ നീന്തി കടക്കാം .അങ്ങനെ ഇരുവരും പുഴ കടന്നു അക്കരെ എത്തി .അപ്പോൾ കരിമ്പ് കണ്ട ആക്രാന്തത്തിൽ കുറുക്കൻ ഒട്ടകത്തിന്റെ പുറത്തു നിന്നു ചാടി ഇറങ്ങി കരിമ്പ് തിന്നാൻ പോയി. ഇതു കണ്ട ഒട്ടകത്തിന് കുറുക്കൻ തന്നെ പറ്റിച്ചതാണെന്നു മനസ്സിലായി .അപ്പോൾ കുറുക്കന് ഒരു തിരിച്ചടി കൊടുക്കാൻ തന്നെ തീരുമാനിച്ചു ..അങ്ങനെ കരിമ്പ് തിന്ന് കുറുക്കന്റെ വയറു നിറഞ്ഞപ്പോൾ കുറുക്കൻ ഒട്ടകത്തോട് പറഞ്ഞു ,ചങ്ങാതി എന്റെ വയറു നിറഞ്ഞു ഞാൻ ഒന്നു കൂകിക്കോട്ടെ, ഒട്ടകം വിലക്കി എങ്കിലും കുറുക്കൻ കൂകി .അപ്പോൾ തോട്ടക്കാരന്റെ പട്ടികൾ വന്നു എല്ലാവരെയും ഓടിച്ചു. ഒട്ടകം വേഗം വെള്ളത്തിലേക്ക് ചാടി .കുറുക്കൻ ചെടികൾക്കിടയിൽ ഒളിച്ചു .പട്ടികൾ പോയി കഴിഞ്ഞപ്പോൾ കുറുക്കൻ ഒട്ടകത്തെ വിളിച്ചു .ചങ്ങാതി ,എന്നെ കൂടി കൊണ്ടു പോ.തന്നെ പറ്റിച്ച കുറുക്കന് പണി കൊടുക്കാൻ ഇത് തന്നെ പറ്റിയ അവസരം ഒട്ടകം പോയി കുറുക്കനെയും തന്റെ പുറത്തു കയറ്റി പുഴയിലൂടെ നീന്തി .പുഴയുടെ നടുക്കെത്തിയപ്പോൾ ഒട്ടകം കുറുക്കനോട് പറഞ്ഞു ചങ്ങാതി ഭക്ഷണം കഴിച്ചാൽ എനിക്ക് ഒന്നു മുങ്ങിക്കുളിക്കണം, അപ്പോൾ കുറുക്കന് പറഞ്ഞു, വേണ്ട ചങ്ങാതി ,നീ മുങ്ങിയാൽ ഞാനും മുങ്ങും .എന്നിട്ടും ഒട്ടകം മുങ്ങി മറ്റൊരു സ്ഥലത്തു പൊങ്ങി. ഒട്ടകം കരയിൽ എത്തി .കുറുക്കൻ എങ്ങനെയോ കഷ്ടപ്പെട്ട് കരയിൽ എത്തി. അപ്പൊ ഒട്ടകം ചോദിച്ചു ബുദ്ധിമുട്ടായോ ചങ്ങാതി ?മറുപടി നൽകാൻ നിൽക്കാതെ കുറുക്കൻ ഓടി.............🌹🌹🌹

ഫിദ എ
3 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ