എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജൂൺ 1 പ്രവേശനോത്സവത്തോടെയാണ് ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്.സ്കൂളും പരിസരവും ക്ലാസ് മുറികളും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചും, പായസ വിതരണം നടത്തിയും,കുട്ടികളുടെ കലാപരിപാടികൾ നടത്തിയും, നവാഗതർക്ക് അക്ഷരപ്പൂക്കളും സമ്മാനങ്ങളും വിതരണം ചെയ്ത് പ്രവേശനോത്സവം ഒരു ഉത്സവം ആക്കി മാറ്റി.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾ ചെടികൾ നട്ടുപിടിപ്പിച്ച് പൂന്തോട്ടം മനോഹരമാക്കി. കൂടാതെപോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി ദിന പാട്ടുകൾ ആലപിക്കൽ ശേഖരിക്കൽ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തു.ജൂൺ രണ്ടാം വാരത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി. സചിത്ര പുസ്തകം അവർക്ക് പരിചയപ്പെടുത്തുകയും വേണ്ട ഉൽപ്പന്നങ്ങൾ ശില്പശാല നടത്തി നിർമിക്കുകയും ചെയ്തു.
പരിസ്ഥിതിദിനാചരണം
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ രീതിയിലുളള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾ ചെടികൾ നട്ടുപിടിപ്പിച്ച് പൂന്തോട്ടം മനോഹരമാക്കി. കൂടാതെപോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി ദിന പാട്ടുകൾ ആലപിക്കൽ ശേഖരിക്കൽ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തു.
വായനാദിനാചരണം
- മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു ..കുറിപ്പ് തയ്യാറാക്കൽ ,വായനാമത്സരം ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ,ചിത്രാവിവരണം ,ചിത്രംവര എന്നിവ അവയിൽ ചിലതാണ് ..വായനാമത്സരം ക്ലാസ്സ് തലത്തിൽ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി .ക്വിസ് മത്സരം ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടത്തി.സ്കൂൾ തലത്തിൽ വിജയിച്ച മൂന്ന് കുട്ടികളെ പഞ്ചായത്ത് തല വായനമത്സരത്തിലേക്ക് തിരഞ്ഞെടുത്തു .
- ജൂൺ രണ്ടാം വാരത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി. സചിത്ര പുസ്തകം അവർക്ക് പരിചയപ്പെടുത്തുകയും വേണ്ട ഉൽപ്പന്നങ്ങൾ ശില്പശാല നടത്തി നിർമിക്കുകയും ചെയ്തു.ജൂൺ 23ന് സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. ആരോഗ്യ അസംബ്ലി, പകർച്ചപ്പനി ബോധവൽക്കരണം എന്നിവയും നടന്നു.
- പ്രീടെസ്റ്റ് നടത്തി കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കി.
- ജൂൺ 23ന് സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. ആരോഗ്യ അസംബ്ലി, പകർച്ചപ്പനി ബോധവൽക്കരണം എന്നിവയും നടന്നു. പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലയിൽ നടപ്പിലാക്കുന്ന വിജയ സ്പർശം പരിപാടി സ്കൂൾതല കോഡിനേറ്റർ ആയ പ്രശാന്ത് മാഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ബഷീർ ദിനം
- ബഷീർ ദിനം ഡോക്യുമെന്ററി പ്രദർശനം ക്വിസ്,കഥാപാത്ര അവതരണം തുടങ്ങിയ നിരവധി പരിപാടികളോടെ ഗംഭീരമാക്കി. ക്വിസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു
ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ചിത്രപ്രദർശനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. പ്രശാന്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി .വിജയികൾക്ക് പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ സമ്മാനങ്ങൾ നൽകി.
സ്വാതന്ത്ര്യദിനാഘോഷം
ആഗസ്റ്റ് 15 സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ ചേർന്ന അസ്സംബ്ലിയിൽ പഞ്ചായത് പ്രസിഡണ്ട് ശ്രീ :ലിബയസ് മൊയ്‌തീൻ അവർകൾ പതാക ഉയർത്തി .പ്രധാനാധ്യാപിക പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ ,പി ടി എ പ്രസിഡണ്ട് ,എം ടി എ പ്രസിഡണ്ട് എന്നിവർ ആശംസാപ്രസംഗം നടത്തി .ക്വിസ് മത്സരം ,ദേശഭക്തി ഗാനാലാപനം ,ചിത്രപ്രദർശനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .ഒന്നാം ക്‌ളാസ്സിലെ കുരുന്നുകൾ പാട്രിയോട്ടിക് ഡാൻസ് അവതരിപ്പിച്ചു .നാലാം ക്ലാസ്സിലെ കുട്ടികൾ മാസ്സ് ഡ്രിൽ അവതരിപ്പിച്ചു .മധുരപലഹാര വിതരണത്തോടെ പരിപാടികൾക്ക് അവസാനം കുറിച്ചു .
ഓണാഘോഷം
പി ടി എ യുടെ സജീവ പങ്കാളിത്തത്തോടെ വിപുലമായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഓണപരിപാടികൾ ആസൂത്രണം ചെയ്തു ..നടപ്പിലാക്കി.,നാടൻ പാട്ടുകൾ ,ഓണപ്പാട്ടുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പെൺകുട്ടികൾ തിരുവാതിരക്കളി അവതരിപ്പിച്ചു .