എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഭയമല്ല, ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്

കൊറോണ എന്ന ആർ.എൻ.എ വൈറസ് ഉണ്ടാക്കുന്ന കോവിഡ് 19 എന്ന രോഗം ഇന്ന് ലോകത്തെ മുഴുവൻ കാർന്നു തിന്നുകയാണ് പക്ഷിമൃഗാദികളിൽ നിന്ന് മനുഷ്യനിലേക്കും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും അതിവേഗം വ്യാപിക്കുന്ന ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നുമാണ് ഉണ്ടായത് സാധാരണ ജലദോശം, പനി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണം.അതിലുപരിയായി ശ്വാസതടസ്സവും ന്യൂമോണിയയും വയറുവേദനയും കണ്ടു വരുന്നു തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് മറ്റൊരാളിലേക്ക് ഇത് പകരുന്നത് ലക്ഷണങ്ങൾ കണ്ടുതുടങ്ങി 28 ദിവസത്തിനുള്ളിലാണ് ശരീരത്തിൽ വൈറസിന്റെ സാന്നിദ്ധ്യം അറിയിക്കുന്നത്.

       ലോകരാജ്യങ്ങളെല്ലാം ഇന്ന് കോവിഡ് എന്ന മഹാമാരിയുടെ 

കൈ പിടിയിലാണ് ലോകത്താകമാനം 2 ദശലക്ഷത്തിലേറെ പേർ കോവിഡ് ബാധിതരാണ്.2 ലക്ഷത്തിലേറെ പേരുടെ ജിവിനും കോവിഡ് അപഹരിച്ചിരിക്കുന്നു. എന്നിട്ടും ഇന്നേ വരെ ഈ മഹാമാരിക്കെതിരെ മരുന്നുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം

        ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകിയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവലയോ മാസ്കോ ഉപയോഗിച്ചും മാത്രമെ ഇതിനെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. നമ്മുടെ കൊച്ചു കേരളവും ഇന്ന് കോവിഡിന്റെ പിടിയിലാണ്.ഈ മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാനായി സ്വന്തം ജിവൻ പണയം വെച്ചും രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരും പേലിസുകാരുമാണ് ഇന്നത്തെയുടെ സുപ്പർ ഹീറോസ്,
       അതിജീവനത്തിനായ...നല്ലൊരു നാളെക്കായ് സോപ്പുപയോഗിച്ച് കൈകഴുകിയും സാമൂഹിക അകലം പലിച്ചും വിട്ടിലിരുന്ന് നമ്മുക്കും ആകാം സൂപ്പർ ഹീറോസ്'...

Stay at home....stay safe

Nahana Ayisha
3 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം