എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/•മടിയനായ രാമു•

മടിയനായ രാമു


രാമു നല്ല മടിയനായിരുന്നു.പക്ഷെ അവന്റെ അമ്മ വീടും പരിസരവും വൃത്തിയാക്കുന്ന കാര്യത്തിൽ ശ്രദ്ധാലുവായിരുന്നു.ഒരു ദിവസം അമ്മ അവനോട് പഴകിയ പ്ലാസ്റ്റിക് പാത്രങ്ങൾ വേസ്റ്റ് പത്രത്തിൽ നിക്ഷേപിക്കാൻ പറഞ്ഞു. അവൻ അത് അമ്മയുടെ കണ്ണ് വെട്ടിച്ച് മതിലിനരികിൽ കൊണ്ടിട്ടു . അങ്ങനെ കുറച്ച് ദിവസ സത്തിന് ശേഷം ശക്തമായ മഴ പെയ്തു.മതിലിനരികിലെ പാത്രത്തിൽ എല്ലാം വെള്ളം കെട്ടി കൊതുക് മുട്ടയിട്ട് പെരുകാൻ തുടങ്ങി.കുറച്ച് ദിവസത്തിന് ശേഷം രാമു വിന് ശക്തമായ പനി ബാധിച്ചു. ഡോക്ടറെ കാണിച്ചു . അത് ഡെങ്കി പ്പനി യാണെന്നും ഉടൻ തന്നെ പരിസരം വൃത്തിയാക്കാനും അല്ലെങ്കിൽ രോഗം പടരാൻ സാധ്യത ഉണ്ടെന്നും പറഞ്ഞു. അപ്പോഴാണ് രാമുവിന് കാര്യം മനസ്സിലായത് . അങ്ങനെ മടിയനായ രാമുവിന്റെ മടി മാറി .



അംന ഫാത്തിമ . OT 3:C