ലോകം മുഴുവനും വിറങ്ങലിച്ചു പോയി
മനുഷ്യനെ മനുഷ്യൻ ഭയപ്പെടുന്നു
അകലം പാലിക്കലാണ് പോലും പ്രതിവിധി
ദൈവമേ എന്തൊരു പരീക്ഷണമാണിത്
പള്ളികളില്ല അമ്പലങ്ങളുമില്ല
ആരാധനാലയങ്ങളിലേക്കനുമതിയുമില്ല
ബന്ധങ്ങളില്ല ബന്ധുക്കളുമില്ല
ദൈവമേ എന്തൊരു മഹാമാരിയാണിത്
ചെറു മരങ്ങൾ മുതൽ വൻ വൃക്ഷങ്ങൾ വരെ
വെട്ടി വീഴ്ത്തീ ഞങ്ങൾ
വായുവിനേയും വെള്ളത്തേയും മലിനമാക്കീ ഞങ്ങൾ
കുന്നുകളേയും മലകളേയും പിഴുതെറിഞ്ഞീ ഞങ്ങൾ
പ്രകൃതിയെ നോവിച്ചതാണോയീവിപത്തിനു
കാരണം ദൈവമേ