എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണയും കലോത്സവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കലോത്സവും
<poem>

കൊറോണയും കലോത്സവും

ഇനി രണ്ട് ദിവസം കൂടി ഒള്ളു കലോൽത്സവത്തിന്.സന്തോഷത്തിലാണ് ഞാനും കൂട്ടുകാരും പരിപാടിയുടെ പ്രാക്ടീസ് നടക്കുകയാണ് അതിനിടെ ടീച്ചർ വന്നു പറഞ്ഞത് പരിപാടി ഇല്ല എന്ന്. ഞാനും കൂട്ടുകാരും ഞെട്ടിപോയി പിന്നെ ഹെഡ്മാസ്റ്റർ അസ്സംബ്ലിയിൽ വിദ്യാഭ്യാസ മന്ദ്രിയുടെ വാക്കുകൾ കേൾപ്പിച്ചു. കൊറോണ വൈറസ് കേരളത്തിലും എത്തിപെട്ടിട്ടുണ്ട്. കുട്ടികൾക്കു പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. LKG മുതൽ 7 വരെ സ്കൂൾ അടച്ചു. പരീക്ഷകൾ നിർത്തി വെച്ചു പറ്റുകയാണെങ്കിൽ കലോൽത്സവം ഏപ്രിൽ മാസം നടത്താമെന്നും ഹെഡ്മാസ്റ്റർ ഞങ്ങളോട് പറഞ്ഞു. കൊറോണ (covid-19) എന്ന വൈറസ് ബാധയെ കുറിച് വലിയ പേടിയിലാണ് ലോകമെമ്പാടും എന്ന് ഞാൻ മനസ്സിലാക്കി. പത്രത്തിൽ കാണാറുണ്ട് രോഖത്തെ കുറിച് അത് ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല പിന്നീടുള്ള ദിവസങ്ങളിലെല്ലാം എന്നും കോറോണയെ പറ്റി വായിക്കും. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇന്ത്യ മുഴുവൻ ലോക്ക്ഡൌൺ ആയി മാറി.

കൊറോണ മാറിയിട്ട് വേണം സ്കൂൾ കലോൽത്സവം നടത്താൻ. പക്ഷെ എന്നും മരണവും രോഗം ബാധിച്ചവരുടെ എണ്ണവും കൂടിക്കൂടി വരുകയാണ് പലപല സംസ്ഥാനങ്ങളിലും പിടിപെട്ടിട്ടുണ്ട് ആയിരക്കണക്കിന് ആളുകൾ മരിച്ചുവീഴുന്നുണ്ട്. കലോൽത്സവം അല്ല വലുത്. രോഖം വരാതെ സൂക്ഷിക്കാൻ ആരോഗ്യത്തോടെ വീട്ടിൽ ഇരിക്കുകയാണെന്ന് വേണ്ടത് എന്ന് മനസ്സിലായി.

രണ്ട് ലക്ഷത്തിലേറെ ആളുകൾ ഇപ്പോൾ ലോകത്തിൽ മരിച്ചിട്ടുണ്ട്. ശൊസിക്കുവാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ അസ്വസ്ഥത , വരണ്ട ചുമ, കടുത്ത പനി. ഇവയാണ് ലക്ഷണങ്ങൾ ഇത് കണ്ടാൽ ഉടനെ ഡോക്ടറെ കാണിക്കണം എന്ന് മനസ്സിലായി. കൊറോണ ബാധിച്ച ഒരാളുടെ അടുത്ത് നിന്ന് സംസാരിക്കുക, തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മുഖം മറക്കുക. അത്യാവശ്യത്തിനു മാത്രം പുറത്ത് ഇറങ്ങുക, ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക, സോയ്പ്പും സെന്സിറ്റീസെർ ഹാൻഡ്‌വാഷ് എന്നിവകൊണ്ട് കൈ ഇരുപതു സെക്കന്റ്‌ വരെ കഴുകുക എന്നാൽ നമുക്ക് രോഖത്തിൽ നിന്നും രക്ഷ നേടാം എന്നും കൂടി തിരിച്ചറിഞ്ഞു

കൊറോണയും കലോത്സവും
3 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ