എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/--കൊറോണ വീരനോട്--

Schoolwiki സംരംഭത്തിൽ നിന്ന്
--കൊറോണ വീരനോട്--

ഹേയ്, കൊറോണ വൈറസേ..

നീ ഞങ്ങൾക്ക്
തൂക്കുകയറായ്
എന്തിനീ ജഗത്തിൽ വന്നു പിറന്നു!

കണ്ണാൽ കാണാൻ
കഴിയാത്ത നീ
എത്രയോ ശക്തനാണെന്നു
തെളിയിച്ചു.

തുടങ്ങി നീ ചൈനയിൽ
തുടരുന്നു നീ നിന്റെ
മഹാവ്യാധി പടർത്തലും.

നിനക്കു ഞങ്ങൾ
പേരിട്ടു -കോവിഡ് 19

തകർത്തു നീ ഞങ്ങടെ
കുഞ്ഞുസ്വപ്നങ്ങൾ !

സ്‌കൂളില്ല, കളിയില്ല
കൂട്ടുകാരില്ലാ..
കൂട്ടിലിട്ട കിളികളാക്കി
നീ ഞങ്ങളെ..

ഈ ലോകം തന്നെ വിരൽത്തുമ്പിലാക്കി
വിജയിച്ചെന്നു
അഹങ്കരിക്കേണ്ട നീ !!

പൊരുതും ഞങ്ങൾ
കരുതലോടെ,
മറയ്ക്കും വായും മൂക്കും
കരുതും മാസ്കും സാനിറ്റൈസറും.
കഴുകും കയ്യും മുഖവും ഇടയ്ക്കിടെ
കുറയ്ക്കും ജനസമ്പർക്കവും
അടക്കും അതിർത്തിയും
കടത്തിവിടും ആവശ്യവസ്തുക്കൾ,
 സർക്കാർ ആജ്ഞകൾ അനുസരിച്ച്
അകലം പാലിക്കും.

അതിജീവിക്കും
ഞങ്ങളീ മഹാമാരി !!

നമിക്കുന്നു ഞങ്ങളീ ആരോഗ്യമേഖലയെ
പ്രാർത്ഥിക്കുന്നു
ഞങ്ങളോരോരുത്തരും
നിന്റെ ഉന്മൂലനത്തിനായ്.
 

വൈഗ
4B എ എം എൽ പി സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത