എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
സമ്മാനം

അപ്പുവിനു ഏഴാംപിറന്നാൾ .അച്ഛൻ കൊടുത്ത പുള്ളിക്കുട അപ്പുവിന് ഒത്തിരി ഇഷ്ടമായി ഇടവപ്പാതി തുടങ്ങി . ആർത്തലച്ചു പെയ്യുന്ന മഴയിൽ പുള്ളി കുടയും ചൂടി പള്ളിക്കുടത്തിൽ പോകുന്നത് അപ്പു സ്വപ്നം കണ്ടു . പള്ളിക്കൂടം തുറന്നു . അപ്പു കുടയുമായി പള്ളിക്കൂടത്തിലേക്ക് പോയി .പക്ഷേ മഴ വന്നില്ല .അപ്പുവിനു സങ്കടമായി .പുത്തൻ കുട ചൂടാൻ കഴിയാതെ സങ്കടപ്പെട്ട് ഇരുന്ന അപ്പുവിനെ അടുത്ത് മനു വന്നു. അപ്പുവിനെ ചങ്ങാതിയാണ് മനു .കൂട്ടുകാരൻറെ കയ്യിൽ പുതിയ കുട കണ്ട് മനു സന്തോഷത്തോടെ അതെടുത്തു. അപ്പു തട്ടിപ്പറിച്ചു. ഞാൻ തരില്ല . അപ്പു പറഞ്ഞു .മനുവിനു സങ്കടമായി .കുറച്ചു കഴിഞ്ഞപ്പോൾ മഴ വന്നു അപ്പുവും കൂട്ടുകാരും പുത്തൻ കൂടകളിൽ കളിച്ചും ചിരിച്ചും സന്തോഷത്തോടെ പോകുന്നത് മനു നിരാശയോടെ നോക്കി നിന്നു.അവൻറെ അച്ഛന് പാവപ്പെട്ടവൻ ആയിരുന്നു .അവൻ മഴയത്ത് ഇത് പഴയത് നനഞ്ഞു കൊണ്ട് നനഞ്ഞു കൊണ്ടുവീട്ടിലേക്ക് പോയി .കൂട്ടുകാരുടെ കൂ െടഅപ്പു കുറേ ദൂരം പോയപ്പോഴാണ് മനുവിനെ ഓർത്തത് .അപ്പു തിരിഞ്ഞുനോക്കി .ദൂരെ മഴ നനഞ്ഞു വരുന്ന മനു .അവൻ തിരിച്ചോടി. മനുവിനരികിലതതി.

റുഫൈദ്
4 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ