എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/അനുവിന്റെ ഞെട്ടൽ

Schoolwiki സംരംഭത്തിൽ നിന്ന്
അനുവിന്റെ ഞെട്ടൽ

അനു ഒരു ദിവസം ടി.വിയിൽ വാർത്ത കേൾക്കുകയായിരുന്നു. അപ്പോൾ അനു പെട്ടെന്ന് ഞെട്ടി. അത് കണ്ട അമ്മ അവളോട് ചോദിച്ചു , "എന്താ അനു എന്തു പറ്റി " ?" അമ്മേ കൊറോണാ വൈറസ് കേരളത്തിലും എത്തി. അവ ഭയങ്കര വൈറസ് ആണത്രേ .....! എനിക്കു പേടിയാവുന്നു അമ്മേ ..." "പേടിക്കേണ്ട അതിനെ തടുക്കാനുള്ള മാർഗ്ഗങ്ങളു

ഉണ്ടാവുമല്ലോ? അതെല്ലാം മനസ്സിലാക്കി പ്രവർത്തിച്ചാൽ അതിനെ നമുക്ക് തടുത്തു നിർത്താം. ഇന്നു മുതൽ സ്കൂളിലും പോകണ്ടല്ലോ എന്ന് അനു സങ്കടത്തോടെ പറഞ്ഞു അപ്പോൾ അമ്മക്കും സങ്കടം വന്നു. അനുവിന്റെ അച്ഛനു ജോലിയില്ലാതാവുമെന്നോർത്തിട്ടായിരുന്നു അവർക്ക് ഏറെ സങ്കടം. അപ്പോഴാണ് അച്ഛൻ വന്നത്. അച്ഛന്റെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു അത് സന്തോഷത്തോടെ വാങ്ങി അനു അഴിച്ചു നോക്കി. അതിനുള്ളിൽ ആപ്പിളായിരുന്നു. അവളതെടുത്ത് കഴിക്കാൻ നോക്കി. അമ്മ വിലക്കി, "അത് നന്നായി കഴുകി വേണം 

കഴിക്കാൻ " . പിറ്റേ ദിവസവും ഞെട്ടിക്കുന്ന വാർത്തയായിരുന്നു അവൾ ടിവിയിൽ കണ്ടത് ... "മൂന്നു പേർക്ക് കോവിസ് 19 സ്ഥിരീകരിച്ചിരിക്കുന്നു, കേരളം അടച്ചു പൂട്ടിയിരിക്കുന്നു. അച്ഛൻ കുടിച്ചു വന്നു വഴക്കിടുമെങ്കിലും കുടുംബത്തെ നോക്കുമായിരുന്നു. അച്ഛനു കുടിക്കാൻ കഴിയാത്തതിൽ സന്തോഷമുണ്ട്. പക്ഷേ ജോലിയില്ലാതെയെങ്ങനെ മുന്നോട്ടു പോകും ? അച്ഛന്റെ കുടി കാരണം സ്കൂളിലെ കുട്ടികൾ തന്നെ കളിയാക്കാറുണ്ട്. അപ്പോൾ ഒന്നും പറയാതെ സങ്കടത്തോടെ എല്ലാം സഹിക്കും. ഇനി അച്ഛൻ എന്നും വീട്ടിൽത്തന്നെ. അമ്മയോട് അച്ഛൻ വഴക്കുണ്ടാക്കുമോ? അവൾക്ക് ഉള്ളിൽ സങ്കടം തോന്നി. അവളുടെ സങ്കടം ദൈവം കണ്ടു. അച്ഛൻ പുറത്തു പോയതുമില്ല... കുടിച്ചതുമില്ല .... കൊറോണ എന്ന മഹാമാരി ലോകത്തെ വിറപ്പിച്ചുവെങ്കിലും അവൾക്ക് ലോക്ഡൗണിനോട് കടപ്പാട് തോന്നി..... അതു മൂലമാണല്ലോ അച്ഛന്റെ കുടി നിന്നത്..... അച്ഛൻ വഴക്കുണ്ടാക്കാത്തത് ..പിന്നെയും വാർത്ത കേട്ട് അവൾ ഞെട്ടിയെങ്കിലും അവളുടെ ഉള്ളിൽ ആശ്വാസവും ഉണ്ടായിരുന്നു .....

ലിയാ മോൾ
4 A എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ