എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/കൊറോണയെ സൂക്ഷിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിൽ നിന്ന് തുടക്കം കുറിച്ച കൊറോണ വൈറസ് ഇന്ന് മാരകമായ അസുഖമായി മാറിയിരിക്കുന്നു. ഈ അസുഖത്തിന് കൃത്യമായ ചികിത്സകളില്ല . രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. ഈ വൈറസ് ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ ക്വാറന്റൈനിൽ ഇരിക്കുക . ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തു പോകരുത്. ബാത്അറ്റാച്ച്ഡ് ആയതും വായുസഞ്ചാരം ഉള്ളതുമായ മുറിയിൽ തന്നെ കഴിയണം. അവർ ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്. വീട്ടിൽ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. പല ആവർത്തി കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്റ് എങ്കിലും കൈകൾ ഉരച്ചു കഴുകണം. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ മൂക്കും വായും മറച്ചുപിടിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള നീർദ്ദേശങ്ങൾ പാലിക്കുക.

നജ ഫാത്തിമ
3 എ എം എൽ പി എസ് ക്ലാരി മൂച്ചിക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം