എ.എം.എൽ.പി.എസ് പുല്ലോട്/എന്റെ ഗ്രാമം
പുല്ലോട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്കിലാണ് മമ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .1963-ൽ രൂപീകൃതമായ മമ്പാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം അവാർഡ് വള്ളിക്കെട്ട് എന്ന പ്രദേശത്തിന്റെ ഹൃദയമാണ് പുല്ലോട് .
ഭൂമിശാസ്ത്രം
മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽനിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ.